രാജ്യത്തെ സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷന് സ്ഥിര നിക്ഷേപം 86,446 കോടി രൂപ; കഴിഞ്ഞ വർഷത്തേക്കാൾ കുറവ്
വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ബിഎംസി നൽകിയ വിവരമനുസരിച്ചാണ് പുതിയ വിവരം. 2023 ജൂൺ 29 വരെ, 86,446 കോടി രൂപയാണ് ഉണ്ടായിരുന്നത്.
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷനായ ബിഎംസിയിൽ (മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) സ്ഥിര നിക്ഷേപങ്ങളിൽ കുറവ്. 2022 ജൂൺ 1 വരെയുള്ള കണക്കനുസരിച്ച് ബിഎംസിയുടെ പക്കൽ 92,687 കോടിയുടെ എഫ്ഡികളാണ് ഉണ്ടായിരുന്നത്. എന്നാൽ 2023 ജൂണിൽ ഇത് 86,446 കോടി രൂപയായി കുറഞ്ഞു. അതായത് 6,240 കോടിയുടെ കുറവ്.
ജനക് കേശരിയയുടെ എന്നയാളുടെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ബിഎംസി നൽകിയ വിവരമനുസരിച്ചാണ് പുതിയ വിവരം. 2023 ജൂൺ 29 വരെ, 86,446 കോടി രൂപയാണ് ഉണ്ടായിരുന്നത്. 2022-ൽ
പ്രീമിയത്തിന്റെ നിയമപരമായ വിഹിതമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന് (എംഎസ്ആർഡിസി) 2,000 കോടി രൂപയും. 2,689 കോടി സാമ്പത്തിക സഹായമായി ബെസ്റ്റിനും നൽകി.
2022ൽ FD തുകയിൽ 18% വർദ്ധനവ്
2022-ൽ, ഡെവലപ്‌മെന്റ് പ്രീമിയങ്ങൾ വഴി ബിഎംസിയുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. 18 ശതമാനമാണ് വർധന. എങ്കിലും ഇതിൽ മാറ്റങ്ങളുണ്ടായി. 2022 സെപ്തംബറോടെ 89,353 കോടി രൂപയായി നിക്ഷേപം കുറഞ്ഞു.
പ്രാഥമികമായി തീരദേശ റോഡ്, പാലങ്ങളുടെ നിർമ്മാണം, മഴക്കാലത്തിന് മുമ്പുള്ള മഴവെള്ളം ഒഴുകിപ്പോകൽ തുടങ്ങിയ പ്രധാന പദ്ധതികളിലേക്കാണ് തുക വക മാറ്റിയത്.
വിവിധ സർക്കാർ-സ്വകാര്യ ബാങ്കുകളിലായാണ് ബിഎംസിയുടെ നിക്ഷേപങ്ങൾ 2011-12 സാമ്പത്തിക വർഷത്തിൽ 26,876 കോടി രൂപയുടെ എഫ്ഡി മൂന്നിരട്ടിയായി വർധിച്ച് 2018-ൽ 72,000 കോടി രൂപയായി. 2019-നും 2022-നും ഇടയിൽ ഫണ്ടുകൾ സ്തംഭനാവസ്ഥയിൽ തുടർന്നു, എന്നാൽ പിന്നീട് അതിവേഗം ഉയർന്ന് 2022 ജനുവരി അവസാനത്തോടെ 92,636 കോടി രൂപയായി.വികസന പ്രവർത്തനങ്ങളിലൂടെ പ്രീമിയത്തിൽ നിന്ന് ലഭിച്ച ഗണ്യമായ വരുമാനം. ബിഎംസിയുടെ മറ്റ് വരുമാന സ്രോതസ്സുകളിൽ ഒക്‌ട്രോയ്, പ്രോപ്പർട്ടി ടാക്സ് എന്നിവയടക്കമാണ് വരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...