Mumbai: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Reliance AGM 2023: RIL 46-ാം വാര്‍ഷിക പൊതുയോഗം ഇന്ന്, അംബാനിയുടെ പ്രഖ്യാപനങ്ങളിലേയ്ക്ക് ഉറ്റുനോക്കി നിക്ഷേപകര്‍


ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പടെ നിരവധി വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യും. അതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും. കൂടാതെ,  മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെഎഫ്എസും ബ്ലാക്ക്‌റോക്കുമായുള്ള സംയുക്ത സംരംഭവും അദ്ദേഹം പ്രഖ്യാപിച്ചു.  


Also Read: Bhadra Rajyog 2023: ഒക്ടോബർ 1 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജോലിയിലും ബിസിനസിലും വന്‍ കുതിപ്പ് !! 
 
ജിയോ ഫൈബര്‍ വയര്‍ലെസ് ബ്രോഡ് ബാന്‍ഡ് സംവിധാനം വര്‍ധിപ്പിക്കുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. പ്രതിദിനം 1.50 ലക്ഷം കണക്ഷനുകള്‍വരെ നല്‍കാനാണ് ജിയോ ഫൈബര്‍ ലക്ഷ്യമിടുന്നത്. വിനായക ചതുര്‍ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 19ന് ജിയോ എയര്‍ ഫൈബര്‍ അവതരപ്പിക്കാനാണ് കമ്പനിയുടെ പ്ലാന്‍.  


ജിയോ സ്മാർട്ട് ഹോം സേവനങ്ങളും ജിയോ ട്രൂ5ജി ഡെവലപ്പർ പ്ലാറ്റ്‌ഫോമും ലോഞ്ച് ചെയ്യുന്നതായി ജിയോ ചെയർമാൻ ആകാശ് അംബാനി പ്രഖ്യാപിച്ചു


അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡിലും മാറ്റങ്ങള്‍ വരുന്നു. RIL ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീതാ അംബാനി പടിയിറങ്ങുന്നു. പകരം പുതു തലമുറ അരങ്ങേറ്റം കുറിയ്ക്കും.


ഇഷ അംബാനി, ആകാശ് അംബാനി, ആനന്ത് അംബാനി എന്നിവരെ റിലയന്‍സിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീതാ അംബാനി പടിയിറങ്ങുകയാണ് എങ്കിലും റിലയന്‍സ് ഫൗണ്ടേഷന്‍റെ ചെയര്‍പേഴ്സണ്‍ എന്നനിലയില്‍ ആര്‍ഐഎല്‍ ബോര്‍ഡ് യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി നീതാ അംബാനി പങ്കെടുക്കും. താൻ സ്ഥാപക ചെയർപേഴ്‌സണായ റിലയൻസ് ഫൗണ്ടേഷനിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് നീതാ അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ബോർഡിൽ നിന്ന് രാജിവെക്കുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തിങ്കളാഴ്ച അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.