PM Kisan 14th Installment Update: രാജ്യത്തെ പാവപ്പെട്ട കർഷകരെ സഹായിയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). ഈ പദ്ധതിയിലൂടെ രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ആനുകൂല്യം നല്‍കിവരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Uniform Civil Code: ഏകീകൃത സിവില്‍ കോഡില്‍ ജൂലൈ 28 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം, സമയപരിധി നീട്ടി നിയമ കമ്മീഷൻ
 


വര്‍ഷം തോറും  6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ പണം  വിതരണം ചെയ്യുന്നത്.  ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.  രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ ഫെബ്രുവരി 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു സർക്കാർ കൈമാറിയിരുന്നു. 


അതിനിടെ,  പി.എം കിസാൻ സമ്മാന്‍ നിധിയുടെ 14-ാം ഗഡുവില്‍ ഇരട്ടി തുക അതായത്, 4,000 രൂപ ലഭിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്താണ് അതിന്‍റെ പിന്നിലെ സത്യാവസ്ഥ?  


റിപ്പോര്‍ട്ട് അനുസരിച്ച് ചില കര്‍ഷകര്‍ക്ക്  14-ാം ഗഡുവില്‍ 2,000 ത്തിന് പകരം 4,000 രൂപ ലഭിക്കും. അതായത്, പി.എം കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡു നല്‍കിയ അവസരത്തില്‍ പല കര്‍ഷകര്‍ക്കും അവരുടെ  വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാല്‍, അവര്‍ക്ക്  13-ാം ഗഡുവായ 2,000 രൂപ ലഭിച്ചിരുന്നുന്നില്ല. ഇപ്പോള്‍ ധാരാളം കര്‍ഷകര്‍ തങ്ങളുടെ വെരിഫിക്കേഷൻ പ്രക്രിയ പൂര്‍ത്തിയാക്കി.  ആ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ 14-ാം ഗഡുവിനൊപ്പം മുടങ്ങിയ 13-ാം ഗഡുകൂടി ലഭിക്കും...! 


13-ാം ഗഡുവിനുള്ള പണം ഇതുവരെ നിങ്ങളുടെ അക്കൗണ്ടിൽ ലഭിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് 155261 അല്ലെങ്കിൽ 1800115526 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ 011-23381092 എന്ന നമ്പറിലോ ബന്ധപ്പെടാം. ഇതുകൂടാതെ, pmkisan-ict@gov.in എന്ന ഇമെയിൽ ഐഡിയിൽ മെയിൽ ചെയ്തും നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. 
 
അതേസമയം, പി.എം കിസാൻ 14-ാം ഗഡു എന്ന് ലഭിക്കും എന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, ക്രമമനുസരിച്ച്‌ പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയങ്ങളിലാണ്  കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. അതനുസരിച്ച് ജൂലൈ അവസാന വാരം ഈ തുക കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചന.... 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.