USD Vs INR: രൂപയുടെ മൂല്യം എക്കാലത്തേയും ഉയര്‍ന്ന ഇടിവിലേക്ക് എന്ന് സൂചന, ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുകയാണ്. രൂപയുടെ മൂല്യം എക്കാലത്തേയും ഉയര്‍ന്ന ഇടിവിലേക്ക് എന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Bihar Caste Census: ബീഹാര്‍ ജാതി സെൻസസ് ഡാറ്റ പുറത്തുവിട്ടു, ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഏത് സമുദായം?   
 
ചൊവ്വാഴ്ച രാവിലെ രൂപയുടെ മൂല്യം 83.19 എന്ന നിലയിലാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ (ഒക്ടോബർ മുതൽ മാർച്ച് വരെ) ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുതൽ ദുർബലമാകുമെന്നാണ്  വിലയിരുത്തല്‍. 


Also Read:  Venus Transit 2023: 24 മണിക്കൂറിനുള്ളില്‍ ഈ രാശിക്കാരുടെ സുവര്‍ണ്ണ കാലം തെളിയും!! പണത്തിന്‍റെ പെരുമഴ 
 


ഒരു ഡോളറിന്‍റെ വില 84 രൂപ കവിയും എന്നാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. ദീപാവലിക്ക് മുമ്പ് തന്നെ രൂപയുടെ ഈ ഇടിവ് കണ്ടേക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു. കെയർ റേറ്റിംഗ്സ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ, 2023-24 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ രൂപയുടെ മൂല്യം ഡോളറിന്  84 രൂപ വരെ പ്രവചിചിട്ടുണ്ട്.


ആഗോള തലത്തിൽ പണപ്പെരുപ്പം വർദ്ധിക്കുന്നതും പാശ്ചാത്യ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ റെക്കോർഡ് തലത്തിൽ പലിശനിരക്കുകൾ നിലനിർത്തുന്നതും കാരണം ഇത് വാങ്ങൽ ശേഷിയെ ബാധിക്കുന്നു. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും കുറഞ്ഞു.
 
ഏഷ്യൻ വിപണിയിലെ കറൻസികളുടെ മൂല്യം ഇടിയുമെന്ന ഭയം


ചൈനീസ് കറൻസിയായ യുവാന്‍റെ നിലവിലുള്ള ദൗർബല്യം വളർന്നുവരുന്ന ഏഷ്യൻ വിപണികളിലെ കറൻസികളിൽ ഇടിവുണ്ടാക്കാനും സാധ്യതയുണ്ട്. നിലവിലെ കാലഘട്ടത്തിൽ, ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും പാശ്ചാത്യ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ പലിശനിരക്ക് റെക്കോർഡ് തലത്തിൽ നിലനിർത്തുന്നതും ഏഷ്യന്‍ രാജ്യങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നു. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും കുറഞ്ഞു. 


രൂപയുടെ മൂല്യം ഇടിയുന്നത് മൂലം എന്തൊക്കെ നഷ്ടങ്ങളാണ് സംഭവിക്കുന്നത് എന്ന് നോക്കാം.


രൂപയുടെ മൂല്യത്തകർച്ച സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തും. രൂപയുടെ മൂല്യത്തകർച്ച പണപ്പെരുപ്പത്തിന്‍റെ സമ്മർദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഇത് വരും കാലങ്ങളിൽ വ്യവസായങ്ങളെയും ബാധിക്കും. സാമ്പത്തിക വളർച്ചയുടെ വേഗതയും കുറഞ്ഞേക്കാം. ഇതിനുപുറമെ, ഡോളറിന് വില കൂടുന്നത് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യക്ക് ഉയർന്ന വില നൽകേണ്ടി വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില കുറയുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായേക്കും.


ഇറക്കുമതിയിലും കയറ്റുമതിയിലും ആഘാതം
രൂപയുടെ ഇടിവ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളെയും ബാധിക്കും. ഇറക്കുമതി ചെലവേറിയതിനാൽ ഉൽപ്പാദനത്തിനു ശേഷം തയാറാക്കുന്ന സാധനങ്ങളുടെ വില കൂടും. രാജ്യത്ത് ഉൽപന്നത്തിന്‍റെ വില വര്‍ദ്ധിച്ചതിന് ശേഷം, അത് മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ, ഇത് ആഗോള വിപണിയില്‍ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മത്സരം നേരിടേണ്ടി വന്നേക്കാം.


രൂപയ്‌ക്കെതിരായ ഡോളറിന്‍റെ വില ഉടൻ 84 രൂപയിലെത്തുമെന്ന് വിദഗ്ധർ പറയുന്നു. അതിന്‍റെ ഏറ്റവും വലിയ ആഘാതം ക്രൂഡ് ഓയിൽ വാങ്ങുന്നതിലായിരിക്കും രാജ്യത്തിന്‌ നേരിടേണ്ടി വരിക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ