രാജ്യത്തെ ഓരോ വ്യക്തിക്കും സേവിങ്സ് അക്കൗണ്ടെങ്കിലും ഉണ്ടായിരിക്കും. സേവിങ്സ് അക്കൗണ്ട് ആരംഭിക്കുന്നത് വഴി പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം നിശ്ചിത പലിശയും ലഭിക്കും. എന്താണ് സേവിങ്സ് അക്കൗണ്ട്? സേവിങ്സ് അക്കൗണ്ടിൽ എത്ര പണം വരെ സൂക്ഷിക്കാം. സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് എത്ര പലിശ ലഭിക്കും? സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് നികുതി എത്രയാകും? ഇക്കാര്യങ്ങൾ നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് പരിധിയില്ല. എത്ര തുക വേണമെങ്കിലും സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാം. ഇതിന് ആദായ നികുതി വകുപ്പോ ബാങ്കിം​ഗ് റെ​ഗുലേഷൻ ആക്ടോ നിശ്ചിത പരിധി വ്യക്തമാക്കുന്നില്ല. എന്നാൽ, സേവിങ്സ് അക്കൗണ്ടിൽ വലിയ തുക സൂക്ഷിക്കുന്നവരാണെങ്കിൽ ആദായ നികുതി വകുപ്പ് നിരീക്ഷിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ ഇടപാട് ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷത്തില്‍ കൂടിയാല്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.


ഒരാളുടെ പേരിലുള്ള ഒന്നിലധികം അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകളുടെ പരിധി 10 ലക്ഷം രൂപ കഴിഞ്ഞാലും ആദായനികുതി വകുപ്പ് നിരീക്ഷിക്കും. പണത്തിന്റെ ഉറവിടം, ആദായ നികുതി അടച്ചിട്ടുണ്ടോയെന്നുള്ള വിവരങ്ങള്‍ എന്നിവയാണ് ആദായ നികുതി വകുപ്പ് നിരീക്ഷിക്കുക. സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രത്യേക ആദായ നികുതി നൽകേണ്ടില്ല. എന്നാൽ മറ്റ് നിക്ഷേപങ്ങളിലേത് പോലെ സേവിംങ്സ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് നികുതി ബാധകമാണ്.


സേവിങ്സ് അക്കൗണ്ട് ഉടമയുടെ ആകെ വരുമാനത്തിന് നികുതി അടയ്ക്കേണ്ടി വരികായണെങ്കിൽ മറ്റ് സ്രോതസിൽ നിന്നുള്ള വരുമാനം എന്ന തരത്തിൽ സേവിങ്സ് അക്കൗണ്ട് പലിശ ആകെ വരുമാനത്തിനൊപ്പം ചേർക്കും. ഇളവുകള്‍ ക്ലെയിം ചെയ്തതിന് ശേഷം സേവിങ്സ് ബാങ്ക് പലിശ ഉള്‍പ്പെടുന്ന മൊത്ത വരുമാനം പരിധി കടക്കുകയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനൊപ്പം ബാധകമായ സ്ലാബില്‍ നികുതിയും അടയ്ക്കേണ്ടതായി വരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.