SBI Alert! ഈ അക്കൗണ്ട് ഉടമകൾ ആധാർ-പാൻ കാർഡ് സമർപ്പിക്കണം, ശ്രദ്ധിക്കുക..
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ KYC അപ്ഡേറ്റ് ചെയ്യാൻ മെയ് 30 വരെ സമയം നൽകിയിരുന്നു. ഇപ്പോൾ ആ സമയം കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുവരെ KYC പൂർത്തിയാക്കാൻ കഴിയാത്തവരുടെ അക്കൗണ്ടിന് എന്ത് സംഭവിക്കും? ഇതിന് മറുപടി നൽകിയിരിക്കുകയാണ് എസ്‌ബിഐ.
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) തങ്ങളുടെ ഉപഭോക്താക്കൾക്ക് KYC അപ്ഡേറ്റ് ചെയ്യാൻ അടുത്തിടെ വിജ്ഞാപനം നൽകിയിരുന്നു. ഇതിനായി ബാങ്ക് മെയിൽ വഴിയോ, തപാൽ വഴിയോ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും ഫോട്ടോകോപ്പി ആവശ്യപ്പെട്ടിരുന്നു, അങ്ങനെ ചെയ്തില്ലെങ്കിൽ അക്കൗണ്ട് താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അറിയിച്ചിരുന്നു.
മെയ് 30 നകം KYC അപ്ഡേറ്റ് ചെയ്യണമായിരുന്നു
നോട്ടിഫിക്കേഷൻ അനുസരിച്ച് ഉപയോക്താക്കൾക്ക് മെയ് 30 വരെ സമയം നൽകിയിരുന്നു. അത് ഇപ്പോൾ പൂർത്തിയായി. അത്തരമൊരു സാഹചര്യത്തിൽ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ അക്കൗണ്ടിൽ KYC അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞില്ലയെങ്കിൽ അവരുടെ അക്കൗണ്ടുകൾ (SBI) താൽക്കാലികമായി നിർത്തിവയ്ക്കുമോ? അവർ ഇനി വീണ്ടും രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ? ഇത്തരമുള്ള എല്ലാ ചോദ്യങ്ങൾക്കും എസ്‌ബിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഉത്തരം നൽകിയിട്ടുണ്ട്. അറിയിക്കാം.
Also Read: SBI Alert: ബാങ്ക് തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയത്തിൽ മാറ്റം, ഉപഭോക്താക്കൾ ശ്രദ്ധിക്കുക!
ഒരു തവണ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന എല്ലാ പണവും മരവിപ്പിക്കും. നിങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സബ്‌സിഡിയും നിർത്തലാക്കും. ഇതുകൂടാതെ ബാങ്ക് അക്കൗണ്ടിൽ നിങ്ങൾക്ക് നേരിട്ട് ലഭിക്കുന്ന ഏത് സർക്കാർ ആനുകൂല്യവും പിന്നെ ലഭിക്കില്ല.
അക്കൗണ്ട് സസ്പെൻഡ് ആയതിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല. ഇക്കാരണത്താൽ ആണ് ആളുകൾ ഇപ്പോൾ KYC അപ്ഡേറ്റ് ചെയ്യാൻ ഓടിനടക്കുന്നത്.
എല്ലാ ഉപഭോക്താക്കളും രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ?
എസ്‌ബിഐയെ (SBI) ടാഗുചെയ്തുകൊണ്ട് ഒരു ഉപഭോക്താവ് ട്വിറ്ററിലൂടെ ചോദിച്ചിരുന്നു എന്തുകൊണ്ടാണ് ബാങ്ക് വീണ്ടും കെവൈസി അപ്ഡേറ്റ് ചെയ്യിക്കുന്നത്? എല്ലാവർക്കും വീണ്ടും രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ? ഈ ചോദ്യം ഉന്നയിച്ച് എസ്‌ബിഐ വ്യക്തമാക്കി 'ആർബിഐ നിയമപ്രകാരം ഉപയോക്താവിന്റെ ആധാർ, പാൻ കാർഡുമായി അക്കൗണ്ട് ലിങ്കുചെയ്യുന്നതിന് ഈ രേഖകൾ ആവശ്യപ്പെടുന്നു. ഇനി നിങ്ങളുടെ ആധാർ കാർഡും പാനും ഇതിനകം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് രേഖകൾ വീണ്ടും സമർപ്പിക്കേണ്ട ആവശ്യമില്ല.
Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 17% ന് പകരം 28% ആകും
നിങ്ങളുടെ ആധാർ ബാങ്കുമായി ബന്ധപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയും?
ആധാർ ബാങ്കുമായോ മറ്റേതെങ്കിലും സ്ഥലവുമായോ ബന്ധിപ്പിക്കുന്നതിന്, ആദ്യം നിങ്ങളുടെ ആധാർ കാർഡ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇതിനായി ആദ്യം uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
ഇതിനുശേഷം, 'My Aadhaar' ടാബിലെ 'Check Aadhaar/Bank Account Linking Status' എന്നതിൽ ക്ലിക്കുചെയ്യുക. അതിനുശേഷം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. ശേഷം സുരക്ഷാ കോഡ് നൽകി 'Send OTP'ൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒരു ഒടിപി ലഭിക്കും, അതിലൂടെ ലോഗിൻ ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് മനസ്സിലാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...