SBI Scheme: എസ്ബിഐ നല്കുന്നു ഉപയോക്താക്കള്‍ക്ക് 57,658 രൂപ!! എങ്ങിനെയെന്ന് അറിയാം
SBI Scheme: ബാങ്ക് ആരംഭിച്ചിരിയ്ക്കുന്ന റെക്കറിംഗ് നിക്ഷേപ പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുക. അതായത്, എല്ലാ മാസവും ഒരു നിശ്ചിത തുക ഈ പദ്ധതിയില്‍ നിക്ഷേപിക്കുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 57,658 രൂപ നിങ്ങള്‍ക്ക് ലഭിക്കും
SBI Scheme: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI തങ്ങളുടെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്കായി അടിപൊളി പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ്. അതായത്, ഈ പദ്ധതിയിലൂടെ ഉപയോക്താവിന് ബാങ്ക് നല്‍കുക 57,658 രൂപയാണ്...!!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇത്. നിങ്ങള്‍ക്കും SBI യില്‍ അക്കൗണ്ട് ഉണ്ട് എങ്കില്‍ 57,700 രൂപ ലഭിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിയ്ക്കുന്നത്.
Also Read: Panchgrahi Yog: 125 വർഷത്തിന് ശേഷം അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലം
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI പല സൗകര്യങ്ങളും ഇടയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് നൽകുന്നുണ്ട്. അതേപോലെ ഇപ്പോള്‍ ബാങ്ക് അടിപൊളി പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ്. ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്കും ഏറെ പണം സമ്പാദിക്കാന്‍ സാധിക്കും.
57,658 രൂപ എങ്ങിനെ ലഭിക്കും?
SBI ആരംഭിച്ചിരിയ്ക്കുന്ന റെക്കറിംഗ് നിക്ഷേപ പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുക. അതായത്, എല്ലാ മാസവും ഒരു നിശ്ചിത തുക ഈ പദ്ധതിയില്‍ നിക്ഷേപിക്കുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 57,658 രൂപ നിങ്ങള്‍ക്ക് ലഭിക്കും.
ഉദാഹരണത്തിലൂടെ ഈ പദ്ധതി നമുക്ക് മനസിലാക്കാം. എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുന്ന ഒരു സ്കീമാണ് ഇത്. ഉദാഹരണത്തിന്, നിങ്ങൾ 5 വർഷത്തേക്ക് പ്രതിമാസം 5,000 രൂപ RD ഉണ്ടാക്കിയിട്ടുണ്ട് എന്ന് കരുതുക. അതിന് ബാങ്ക് നിങ്ങള്‍ക്ക് 6.75% നിരക്കിൽ പലിശ നല്‍കും. ഇത് പ്രകാരം നിങ്ങൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 57,658 രൂപ അധികമായി ലഭിക്കും.
5 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കേണ്ട തുക എത്രയാണ്?
നിങ്ങൾ 5 വർഷത്തിനുള്ളിൽ 3 ലക്ഷം രൂപ നിക്ഷേപിക്കേണ്ടിവരും, അതായത്, 5 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം എല്ലാ മാസവും 5000 രൂപ പ്രകാരം 3 ലക്ഷം രൂപയായിരിക്കും. എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് മുഴുവൻ തുകയും ഒപ്പം 57,658 രൂപയും ചേര്‍ത്ത് 3,57,658 ലക്ഷം രൂപ ലഭിക്കും. ഇതിൽ 3 ലക്ഷം രൂപ നിങ്ങളുടെ നിക്ഷേപ തുകയും 57,658 രൂപ പലിശ തുകയും ആയിരിക്കും.
ഈ പദ്ധതി മുതിർന്ന പൗരന്മാർക്ക് എത്രത്തോളം പ്രയോജനകരമാണ്?
റെക്കറിംഗ് നിക്ഷേപങ്ങളിൽ സാധാരണ ഉപഭോക്താക്കളേക്കാൾ ഉയർന്ന പലിശയുടെ ആനുകൂല്യം SBI മുതിർന്ന പൗരന്മാർക്ക് നൽകുന്നു. ഒരു മുതിർന്ന പൗരൻ RD സ്കീമിൽ നിക്ഷേപിക്കുകയാണെങ്കിൽ, 6.75% മുതൽ 7.25 % വരെ പലിശയുടെ ആനുകൂല്യം ലഭിക്കും.
ഈ പദ്ധതിയില്‍ ഒരു വ്യക്തിക്ക് എത്ര മാസത്തേക്ക് പണം നിക്ഷേപിക്കാം?
നിങ്ങൾക്ക് 12 മാസം മുതൽ 120 മാസം വരെ എസ്ബിഐയിൽ RD ചെയ്യാം. ഇതിൽ, നിങ്ങൾക്ക് കുറഞ്ഞത് 100 രൂപ മുതൽ ആരംഭിക്കാം. എസ്ബിഐയുടെ റെക്കറിംഗ് നിക്ഷേപ പദ്ധതിയിൽ നിങ്ങൾക്ക് എല്ലാ മാസവും വെറും 1,000 രൂപ നിക്ഷേപിക്കാം. ഓരോ മാസവും നിങ്ങൾ എത്ര പണം നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...