എസ്ബിഐയുടെ പ്രത്യേക ടേം ഡെപ്പോസിറ്റായ അമൃത് കലശിൽ ചേരാൻ നിങ്ങൾക്ക് ഇനി  11 ദിവസം മാത്രമാണുള്ളത്. ഈ സ്കീമിൽ നിക്ഷേപിക്കുന്നത് വഴി നിരവധി നേട്ടങ്ങളുണ്ട്. നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഇതാണ് അതിന് പറ്റിയ അവസരം. ആവശ്യമെങ്കിൽ  ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് വായ്പയും എടുക്കാം. 400 ദിവസത്തേക്കാണ് ഇതിൽ നിക്ഷേപിക്കേണ്ടത്. ഇതുവഴിയുള്ള സാമ്പത്തിക നേട്ടങ്ങൾ എത്ര രൂപ പലിശ ലഭിക്കും എന്ന് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എത്ര പലിശ ?


അമൃത് കലശിൽ പൊതു നിക്ഷേപകർക്ക് പ്രതിവർഷം 7.10 ശതമാനമാണ് പലിശ ലഭിക്കുക. പ്രതിവർഷം 7.60 ശതമാനം പലിശയാണ്  മുതിർന്ന പൗരന്മാർക്ക്  ലഭിക്കുക. സമാന കാലാവധിയുള്ള മറ്റ് എഫ്ഡികളുടെ പലിശ നിരക്ക് പ്രതിവർഷം 6.80% ആണ്. അടുത്തുള്ള എസ്ബിഐ ശാഖ, ഇൻ്റർനെറ്റ് ബാങ്കിംഗ് യോനോ ആപ്പ് വഴി ഈ സ്കീമിലേക്ക് അപേക്ഷിക്കാം. എഫ്ഡിയുടെ മെച്വരിറ്റി കാലാവധിക്ക് മുൻപാണ് പിൻവലിക്കുന്നതെങ്കിൽ പിഴ ഉണ്ടായേക്കാം.


 2 കോടി രൂപ വരെ നിക്ഷേപിക്കാം


ഇതിന് കീഴിൽ നിങ്ങൾക്ക് പരമാവധി 2 കോടി രൂപ വരെ നിക്ഷേപിക്കാം. ആഭ്യന്തര, എൻആർഐകൾക്കും ഇതിൽ നിക്ഷേപിക്കാം.  2023 ഏപ്രിലിലാണ് നേരത്തെ അവസാനിപ്പിച്ച അമൃത കലാശ് സ്കീം വീണ്ടും ആരംഭിച്ചത്. ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇതിന് ടിഡിഎസും ബാധകമാണ്.


ഓൺലൈനായി എങ്ങനെ


1. എസ്ബിഐ നെറ്റ് ബാങ്കിംഗിലേക്കോ യോനോ ആപ്പിലേക്കോ ലോഗിൻ ചെയ്യുക


2. ഡെപ്പോസിറ്റ് & ഇൻവെസ്റ്റ്‌മെൻ്റ് വിഭാഗത്തിലേക്ക് പോയി ഫിക്സഡ് ഡിപ്പോസിറ്റ് (ഇ-ടിഡിആർ/ഇ-എസ്ടിഡിആർ) ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. ഡെപ്പോസിറ്റ് തുക നൽകി ഏഫ്ഡി ക്രിയേറ്റ് ചെയ്യുക
4. 400 ദിവസത്തെ കാലയളവ് കൃത്യമായി വെക്കുക


പ്രായത്തിനനുസരിച്ച് ഈ സ്കീമിലെ പലിശ നിരക്ക് ബാധകമാക്കും. എസ്ബിഐയിലെ ജീവനക്കാരനാണെങ്കിൽ നിങ്ങൾക്ക് ഒരു ശതമാനം കൂടുതൽ പലിശ ലഭിക്കും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.