SBI Big Alert: ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍   ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി  രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. SMS വഴി ലഭിക്കുന്ന  എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഒരു ട്വീറ്റിലൂടെ  ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

SBI അയയ്ക്കുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ എപ്പോഴും ബാങ്ക് നല്‍കുന്ന കോഡ്‌ ശ്രദ്ധിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.   SBI യുടെ ട്വീറ്റ് SMS വഴി വ്യാപകമായി  പ്രചരിക്കുന  സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


“#YehWrongNumberHai, KYC തട്ടിപ്പിന്‍റെ  ഒരു ഉദാഹരണം ഇതാ. അത്തരം SMS ഒരു വഞ്ചനയിലേക്ക് നയിച്ചേക്കാം, നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടാം. ഇതില്‍ പറഞ്ഞിരിയ്ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. എസ്എംഎസ് ലഭിക്കുമ്പോൾ എസ്ബിഐയുടെ ഹ്രസ്വ കോഡ് പരിശോധിക്കുക. ജാഗ്രത പാലിക്കുക, #SafeWithSBI തുടരുക.”, SBI യുടെ ട്വീറ്റില്‍ പറയുന്നു.  



 


SBI യുടെ സന്ദേശത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ അറിയാം


1. SBI അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍  എത്തുക


2.  ഈ  വ്യാജ  SMS സന്ദേശങ്ങളില്‍  ഒരു ലിങ്ക് ഉണ്ടായിരിയ്ക്കും. അബദ്ധവശാല്‍ അതില്‍ ക്ലിക്ക് ചെയ്‌താല്‍  ഹാക്കർമാർക്ക്  ഉപഭോക്താവിന്‍റെ  ബാങ്ക് അക്കൗണ്ടിലേക്ക് കടക്കാന്‍ സാധിക്കും.  പിന്നീട് എന്തു സംഭവിക്കും എന്ന് പറയേണ്ടതില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ  അക്കൗണ്ട്  ശൂന്യമാകും.


Also Read: RBI Assistant Recruitment 2022: ആർബിഐയില്‍ ബമ്പര്‍ റിക്രൂട്ട്‌മെന്‍റ് , അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു


3 SMS വഴി ബാങ്ക് ഒരിയ്ക്കലും  KYC ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍ക്കുക. 


4. KYC ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ SMS ഇപ്രകാരമാണ്.   “പ്രിയ ഉപഭോക്താവേ, നിങ്ങളുടെ SBI  രേഖകൾ കാലഹരണപ്പെട്ടു. നിങ്ങളുടെ അക്കൗണ്ട് 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്യപ്പെടും. ദയവായി ഇവിടെ ക്ലിക്ക് ചെയ്ത് നിങ്ങളുടെ KYC അപ്‌ലോഡ് ചെയ്യുക- http://ibit.ly/oMwK.” 


5. ഇത്തരം  തട്ടിപ്പുകളില്‍പെടാതിരിയ്ക്കാന്‍ SBI മുന്നറിയിപ്പ് നല്‍കുന്നു.  SBI നല്‍കുന്ന സന്ദേശം ഇപ്രകാരമാണ്.  SMS വഴി ലിങ്ക് നല്‍കി SBI ഒരിയ്ക്കലും KYC ആവശ്യപ്പെടില്ല.  ജാഗരൂകരായിരിക്കുക, #StaysafwithSBI" 


ഇത്തരം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ വളരെ ശ്രദ്ധാലുവായിരിക്കാനും പ്രതികരിക്കാതിരിയ്ക്കാനും ശ്രദ്ധിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.