New Delhi: ഉപഭോക്താക്കള്‍ക്ക്  മുന്നറിയിപ്പുമായി എസ്‌ബി‌ഐ  (SBI).  നിഷ്കര്‍ഷിക്കുന്ന  സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ (safety tips) കര്‍ശനമായി  പിന്തുടരണമെന്നും ബാങ്ക് നിര്‍ദ്ദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക് നിര്‍ദ്ദേശിക്കുന്ന  സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല എങ്കില്‍ നഷ്ടപ്പെടുക  നിങ്ങളുടെ വിലപ്പെട്ട വ്യക്തിഗതവും സാമ്പത്തികവുമായ ഡേറ്റകള്‍ ആയിരിയ്ക്കും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.


ബാങ്ക് പുറത്തുവിട്ടിരിയ്ക്കുന്ന സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (safety tips) ഇവയാണ്: -


1.    സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽനിന്ന്   (unverified sources) അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് SBI നിര്‍ദ്ദേശിക്കുന്നു.  


2. Verified ആയ  ഉറവിടങ്ങളിൽ നിന്ന് മാത്രം അപ്ലിക്കേഷനുകൾ ഡൗൺലോഡുചെയ്യുക. അജ്ഞാതരുടെ ഉപദേശപ്രകാരം ഒരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യരുത്,  കൂടാതെ,  ഒടിപി, പിൻ, സിവി‌വി (OTP, PIN, CVV) എന്നിവ കഴിവതും  രഹസ്യമായി കൈകാര്യം ചെയ്യുവാന്‍ ശ്രദ്ധിക്കുക.


Also Read: Lic Latest Aadhar Shila Scheme:വനിതകൾക്കായി എൽഐസിയുടെ പുതിയ പദ്ധതി, 29 രൂപ നിക്ഷേപിച്ച് നാല് ലക്ഷം രൂപ സ്വന്തമാക്കാം


3.  ചൈനീസ് ഹാക്കര്‍മാര്‍ SBI ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായി കഴിഞ്ഞദിവസം  ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. KYC അപ് ഡേറ്റ് ചെയ്യാനാണ് ഇവര്‍ ആവശ്യപ്പെടുക.  ഒരു പ്രത്യേക വെബ്സൈറ്റ് അഡ്രസും ഒപ്പം  ലക്ഷങ്ങളുടെ സമ്മാനവും ബാങ്ക് വാഗ്ദാനം ചെയ്യുന്നതായി  ഇവര്‍ പറയാം..    ഇത്തരത്തില്‍  നടന്ന തട്ടിപ്പ് വിശദമായി പഠിച്ച  Cyber Peace Foundation, പറയുന്നത്, ഇത്തരത്തിലുള്ള തട്ടിപ്പിന്‍റെ ഉറവിടം ചൈനയാണ് എന്നാണ്.


4. ഇത്തരത്തില്‍ നിരവധി ഉപഭോക്താക്കളെയാണ് തട്ടിപ്പ് വീരന്മാര്‍  കഴിഞ്ഞ മാര്‍ച്ചില്‍ ലക്ഷ്യമിട്ടത്  എന്ന്    Cyber Peace Foundation പറയുന്നു. സംശയാസ്പദമായ  രീതിയിലുള്ള സന്ദേശങ്ങള്‍ നല്‍കി  SBI credit points വീണ്ടെടുക്കാനായിരുന്നു  ഇവരുടെ അഭ്യർത്ഥന.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.