Sbi Home Loan: എസ്.ബി.ഐ ഹോം ലോണുകളുടെ പ്രാസസ്സിങ്ങ് തുകകളിൽ മാറ്റം
ആഗസ്റ്റ് അവസാനം വരെയാണ് പുതിയ ഇളവുകൾ ലഭിക്കുക. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഇളവെന്ന് എസ്.ബി.ഐ മുൻകൂട്ടി പറഞ്ഞു കഴിഞ്ഞു
മുംബൈ: ഹോം ലോൺ നോക്കുന്നവർക്കായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ മൺസൂൺ ധമാക്ക ഒാഫർ. ലോണുകളുടെ പ്രോസസ്സിങ്ങ് ചാർജ്ജുകളിൽ ഇനി മുതൽ കിഴിവ് ലഭിക്കും. 0.05 ശതമാനമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 0.40 ശതമാമാണ് എസ്.ബി.ഐ ഹോം ലോണുകളുടെ പ്രോസസ്സിങ്ങ് ശതമാനം.
ആഗസ്റ്റ് അവസാനം വരെയാണ് പുതിയ ഇളവുകൾ ലഭിക്കുക. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഇളവെന്ന് എസ്.ബി.ഐ മുൻകൂട്ടി പറഞ്ഞു കഴിഞ്ഞു. 6.70 ശതമാനം പലിശക്കാണ് എസ്.ബി.ഐ ഹോം ലോണുകൾ നിലവിൽ നൽകുന്നത്.
Also Read: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും!
യോനോ ആപ്പ് വഴിയുള്ള വായ്പകൾക്കാണ് നിലവിൽ ഇളവുകൾ ലഭിക്കുന്നത്. പുതിയ ഇളവുകൾ ഹോം ലോൺ എടുക്കുന്നവർക്ക് പുതിയ നിരക്കുകൾ കൂടുതൽ സഹായകമാവുമെന്നാണ് കരുതുന്നത്. എല്ലാ ഇന്ത്യക്കാരുടേയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എസ്ബിഐ ആര്‍ ആന്റ് ഡിബി മാനേജിംഗ് ഡയറക്ടര്‍ സിഎസ് സേട്ടി പറഞ്ഞു.
Also Read: SBI Account ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍, ഇതരശാഖകളില്‍ നിന്ന് അനായാസമായി പണം പിന്‍വലിക്കാം
നേരത്തെ രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ നല്‍കുന്ന പദ്ധതിയുമായും എസ്.ബി.ഐ എത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). കോവിഡ് വ്യക്തിഗത വായ്പയെന്നാണ് എസ്.ബി.ഐയുടെ പുതിയ വായ്പാ പദ്ധതി അറിയപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...