രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ അടിസ്ഥാന പലിശ നിരക്ക് ( എംസിഎൽആർ) ഉയർത്തി. പത്ത് ബേസിസ് പോയിന്റാണ് എസ്ബിഐ ഉയർത്തിയിരിക്കുന്നത്. ഇത് ഉപയോക്താക്കളുടെ വിവിധ വായ്പകളുടെ തിരിച്ചടവിനെ ബാധിച്ചേക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. 6.25ൽ നിന്നും 25 ബേസിസ് പോയിന്റ് റിപ്പോ നിരക്കാണ് ആർബിഐ കഴിഞ്ഞ ദിവസം ഉയർത്തിയത്. ഒരു ബാങ്കിന്റെ എംസിഎൽആറാണ് പരമാവധി ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നിശ്ചിയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നിരക്ക് ഇന്ന് ഫെബ്രുവരി 15 മുതൽ പ്രബല്യത്തിൽ വന്നു. അതായത് ഒരു ദിവസത്തെ എംസിഎൽആർ നിരക്ക് 7.85 ശതമാനത്തിൽ നിന്ന് 7.95 ശതമാനമായി ഉയർന്നു. ഇത്തരത്തിൽ ഒന്ന്, മൂന്ന്, ആറ് മാസത്തെയും ഒന്ന്, രണ്ട് വർഷങ്ങളിലെയും പുതുക്കിയ നിരക്ക് ബാങ്ക് പുറത്ത് വിട്ടു. ഒരുമാസത്തെ കണക്ക് പ്രകാരം 8% ആണെങ്കിൽ അത് ഇന്ന് മുതൽ 8.10% ആയി. മൂന്ന് മാസത്തേതും 8.10% ശതമാനം തന്നെയാണ്. ആറ് മാസത്തേ കണക്ക് 8.40 ശതമാനത്തിൽ നിന്നും 8.30% ആയി. ഒരു വർഷത്തെ കണക്ക് 8.40 ശതമാനത്തിൽ നിന്നും 8.50% ആയി, രണ്ട് വർഷത്തെ കണക്ക് 8.50 ശതമാനത്തിൽ നിന്നും 8.60% ആയി. മൂന്ന് വർഷത്തെ കണക്ക് 8.60 ശതമാനത്തിൽ നിന്നും 8.70% ആയി.


ALSO READ : LIC Aadhaar Shila Plan: പ്രതിദിനം 87 രൂപ നിക്ഷേപിക്കാമോ? നേടാം ലക്ഷങ്ങൾ


എന്താണ് എംസിഎൽആർ?


ആർബിഐ ബാങ്കുകൾക്ക് നൽകുന്ന പണത്തിന് ഏർപ്പെടുത്തുന്ന പലിശയാണ് റിപ്പോ നിരക്ക്. അത് ഉയർത്തുമ്പോൾ ബാങ്കുകൾ തങ്ങളുടെ ഉപയോക്താക്കൾക്കേർപ്പെടുത്തുന്ന വായ്പകളുടെ പലിശ ഉയർത്തും. അതിന് വേണ്ടിയാണ് അടിസ്ഥാന പലിശ നിരക്കായ എംസിഎൽആർ ബാങ്കുകൾ ഉയർത്തുന്നത്. 


എംസിഎൽആർ എങ്ങനെ ഉപയോക്താക്കളെ ബാധിക്കും?


വായ്പ എടുക്കുന്നവരെയും എടുത്തവരെയുമാണ് പ്രധാനമായിട്ടും എംസിഎൽആർ ബാധിക്കുക. എടുക്കാൻ പോകുന്നവർക്ക് ഉയർന്ന പലിശ നിരക്കോടെ വായ്പ എടുക്കേണ്ടി വരും. നേരത്തെ വായ്പ എടുത്തവർക്കാണെങ്കിൽ അവർ മാസം കെട്ടുന്ന ഇഎംഐകളിൽ ഈ നിരക്ക് ബാധിക്കു. ബാങ്കിൽ നിന്നുമെടുക്കുന്ന പേഴ്സണൽ ലോൺ, ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്ക് ഉപയോക്താക്കൾ നൽകുന്ന മാസ തിരിച്ചടവ്. എന്നാൽ ഇത് ഫ്ലോട്ട്ങ് പലിശ നിരക്കിൽ ലോൺ എടുത്തവരെയാണ് ബാധിക്കു. ഫിക്സഡ് പലിശ നിരക്കിൽ വായ്പ എടുത്തവരെ ഇത് ബാധിക്കില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.