SBI New ATM Rule : എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി വേണം; മാറ്റവുമായി എസ്ബിഐ
SBI ATM OTP Rule പണമിടപാട് സമയത്ത് പണം പിൻവലിക്കുന്നതിന് മുന്നോടിയായി ഒടിപി രേഖപ്പെടുത്താനുള്ള സ്ക്രീൻ അധികമായി ചേർത്താണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്
SBI ATM OTP Rule : ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഒടിപി നിർബന്ധമാക്കി. എടിഎം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് എസ്ബിഐയുടെ പുതിയ നീക്കം. ഉടൻ തന്നെ മറ്റ് ബാങ്കുകളിലും സംവിധാനം ഏർപ്പെടുത്തിയേക്കും.
പണമിടപാട് സമയത്ത് പണം പിൻവലിക്കുന്നതിന് മുന്നോടിയായി ഒടിപി രേഖപ്പെടുത്താനുള്ള സ്ക്രീൻ അധികമായി ചേർത്താണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഒടിപി രേഖപ്പെടുത്തിയതിന് ശേഷം മാത്രമെ പണം പിൻവലിക്കാൻ സാധിക്കൂ. ബാങ്കുമായി ലയിപ്പിച്ചിരിക്കുന്ന ഫോൺ നമ്പരിലേക്കാണ് നാല് അക്ക ഒടിപി ലഭിക്കുന്നത്. 10,000മോ അതിൽ കൂടുതൽ തുക എടിഎമ്മിൽ നിന്നും പിൻവലിക്കാനാണ് ഒടിപി വേണ്ടത്.
ALSO READ : ക്രെഡിറ്റ് കാർഡുകൾ രണ്ട് മാസത്തിനുള്ളിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും
2020 ജനുവരി ഒന്ന് മുതൽ എസ്ബിഐ തങ്ങളുടെ എടിഎം സേവനങ്ങൾക്ക് ഒടിപി ഏർപ്പെടുത്തി തുടങ്ങിയിരുന്നു. കൂടാതെ എടിഎം വഴിയുള്ള ക്രമേക്കേഡുകളും തട്ടിപ്പുകളെയും കുറിച്ച് എസ്ബിഐ തങ്ങളുടെ ഉപഭോക്താക്കളെ അവബോധരാക്കുകയും ചെയ്തിരുന്നു.
ഒടിപി സഹായത്തോടെ എങ്ങനെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം
1. എടിഎമ്മിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ ഡെബിറ്റ് കാർജഡിനൊപ്പം മൊബൈൽ ഫോണും (ബാങ്കുമായി ബന്ധിപ്പിച്ച ഫോൺ നമ്പരുള്ള മൊബൈൽ) കൈയ്യിൽ കരുതുക.
2. എടിഎം മെഷിനിൽ കാർഡ് ഇട്ടതിന് ശേഷം പിൻ നമ്പർ രേഖപ്പെടുത്തുക. തുടർന്ന് നിങ്ങൾക്ക് പിൻവലിക്കാനുള്ള സംഖ്യയും കൂടി രേഖപ്പെടുത്തക.
3. ശേഷം തുറന്ന് വരുന്ന സ്ക്രീനിൽ ഒടിപി ചോദിക്കുന്നതാണ്. ഈ സമയം നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴി ഒടിപി ലഭിക്കുന്നതായിരിക്കും.
4. ആ നാല് അക്ക സംഖ്യ എടിഎമ്മിൽ രേഖപ്പെടുത്തിയതിന് ശേഷം മാത്രം പണം പിൻവലിക്കാൻ സാധിക്കു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.