ആളുകൾക്കുള്ള വിശ്വസനീയമായ നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപം. എഫ്ഡിയിൽ നിക്ഷേപകന് ഒരു നിശ്ചിത സമയത്ത് ഉറപ്പുള്ള വരുമാനം ലഭിക്കും. എന്നാൽ FD മെച്വർ ആകുന്നതിന് മുമ്പ് നിങ്ങൾക്ക് അത് ക്ലോസ് ചെയ്യാൻ സാധിക്കില്ല. ഇങ്ങനെ ചെയ്താൽ പിഴ അടയ്‌ക്കേണ്ടി വരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐക്ക് ഇത്തരമൊരു എഫ്‌ഡി ഉണ്ട്, അതിൽ നിങ്ങൾക്ക് എഫ്‌ഡിയുടെ അതേ പലിശ ലഭിക്കും. കൂടാതെ ഏത് സമയത്തും നിങ്ങൾക്ക് എഫ്‌ഡിയിൽ നിന്നും പണം പിൻവലിക്കാനും കഴിയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പ്രത്യേക പദ്ധതിയെക്കുറിച്ച് പരിശോധിക്കാം.
SBI MODS സ്കീമിന്റെ നേട്ടങ്ങൾ അറിയൂ


എസ്ബിഐ (MODS) പദ്ധതിയാണിത്. എസ്ബിഐ മൾട്ടി ഓപ്‌ഷൻ ഡെപ്പോസിറ്റ് സ്കീം എന്നാണ് ഇതിന്റെ മുഴുവൻ പേര്. ഈ സ്കീമിൽ നിക്ഷേപകന് മറ്റ് എഫ്ഡികളിൽ ലഭിക്കുന്ന അതേ പലിശ ലഭിക്കും. 10,000 രൂപ നിക്ഷേപത്തിൽ ആർക്കും എഫ്ഡി അക്കൗണ്ട് തുറക്കാം. അതായത്, FD കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾക്ക് പിഴയൊന്നും നൽകാതെ പണം പിൻവലിക്കാം. 


ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ നിങ്ങൾക്ക് എടിഎം വഴിയോ ചെക്ക് വഴിയോ ഈ പണം പിൻവലിക്കാം. ഈ FD സ്കീം നിക്ഷേപകന്റെ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്നു. നിക്ഷേപകർക്ക് എപ്പോൾ വേണമെങ്കിലും എടിഎം വഴി എഫ്ഡിയിൽ നിന്ന് ആവശ്യമായ തുക പിൻവലിക്കാനുള്ള സൗകര്യവും ഇതിൽ ലഭിക്കും.


മുഴുവൻ തുകയും പിൻവലിക്കേണ്ടതില്ല


സാധാരണയായി, നിങ്ങൾ ഒരു എഫ്ഡി നേരത്തെ പിൻവലിക്കുമ്പോൾ അതിന്റെ മുഴുവൻ തുകയുമാണ് നിങ്ങൾ പിൻവലിക്കുന്നത്. എന്നാൽ എസ്ബിഐയിൽ (MODS) അതിൻറെ ആവശ്യമില്ല. നിങ്ങളുടെ ആവശ്യാനുസരണം നിക്ഷേപ തുക പിൻവലിക്കുകയും ബാക്കി തുക അക്കൗണ്ടിൽ ഇടുകയും ചെയ്യാം. ബാക്കി തുകയിൽ FD പലിശ തുടർന്നും ലഭ്യമാകും. 


ഇതിൽ 1000 രൂപയുടെ ഗുണിതങ്ങളായി പണം നിക്ഷേപിക്കാം, 1000 രൂപയുടെ ഗുണിതങ്ങളായി മാത്രമേ പിൻവലിക്കാനാകൂ. തുക പിൻവലിക്കാനുള്ള സൗകര്യം ഒരു തവണ മാത്രമാണെന്നല്ല, 1000 രൂപയുടെ ഗുണിതങ്ങളായി പലതവണ പണം പിൻവലിക്കാം.


എസ്ബിഐയുടെ (MODS) പലിശ നിരക്കുകൾ ഇവയാണ്


നിങ്ങൾക്ക് ഒരു വർഷം മുതൽ 5 വർഷം വരെ എസ്ബിഐയിൽ (MODS) പണം നിക്ഷേപിക്കാം. പലിശ നിരക്കുകൾ വർഷം അനുസരിച്ച് വ്യത്യാസപ്പെടും. 1-2 വർഷത്തെ FD യിൽ 6.8% പലിശയും 2-3 വർഷത്തെ FD യിൽ 7% ഉം 3-5 വർഷത്തെ FD യിൽ 6.5% ഉം ആണ് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ ലഭിക്കും. നോമിനേഷൻ സൗകര്യവും ഈ സ്കീമിൽ ലഭ്യമാണ്.


ലോൺ സൗകര്യം


സാധാരണ FD പോലെ, നിങ്ങൾക്ക് SBI MODS അക്കൗണ്ടിൽ ലോൺ സൗകര്യം ലഭിക്കും. ഇതുകൂടാതെ, നിങ്ങൾക്ക് ഈ അക്കൗണ്ട് മറ്റൊരു ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്യാനും കഴിയും. MOD അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള സേവിംഗ്സ് അക്കൗണ്ടിൽ മിനിമം പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. എസ്ബിഐയുടെ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഓൺലൈനായോ അടുത്തുള്ള ഏതെങ്കിലും ബ്രാഞ്ച് സന്ദർശിച്ചോ അക്കൗണ്ട് തുറക്കാം. SBI MOD അക്കൗണ്ട് കുറഞ്ഞത് 1 വർഷത്തേയ്ക്കും പരമാവധി 5 വർഷത്തേയ്ക്കും തുറക്കാം. ഇതിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി അടക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.