New Delhi: ആവശ്യ നേരത്ത് താങ്ങായി   രാജ്യത്തെ ഏറ്റവം വലിയ പൊതു മേഖല സ്ഥാപനമായ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). 62 കോടിയിലധികം രൂപയാണ്  PM Cares fund-ലേയ്ക്ക്  സംഭാവന നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

SBI യുടെ  അറുപത്തിയാറാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സഹായധനം കൈമാറിയത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ((State Bank of India) രണ്ടര ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ 62.62 കോടി രൂപയാണ്  സഹായധനമായി സമാഹരിച്ചത്. 


'കോവിഡ് രൂക്ഷമായ കാലത്തും SBI ജീവനക്കാര്‍ ഉപഭേക്താക്കള്‍ക്കായി മികച്ച സേവനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള സമയത്താണ് ജീവനക്കാര്‍ ഇത്തരമൊരു സംഭാവന നല്‍കുന്നത്. കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എസ്ബിഐ പൂര്‍ണ പിന്തുണ നല്‍കും', SBI ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.


Also Read: Alert..!! Banking ഇടപാടുകളില്‍ നാളെ മുതല്‍ വലിയ മാറ്റങ്ങള്‍, ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങള്‍ അറിയാം


അതേസമയം, ഇത് രണ്ടാം തവണയാണ് SBI ജീവനക്കാര്‍  രാജ്യത്തിനായി കൈകോര്‍ക്കുന്നത്.   കഴിഞ്ഞ വര്‍ഷവും SBIജീവനക്കാര്‍  പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന  നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.