ഫിനാൻസ് സംബന്ധമായ വിഷയങ്ങൾ പങ്കുവയ്ക്കുന്ന ഫിൻ-ഫ്ലുവൻസേഴ്സ് അല്ലെങ്കിൽ ഇൻഫ്ലുവൻസേഴ്സിനെ നിയന്ത്രിക്കാൻ സെബി. ഇവർക്കായുള്ള മാർ​ഗനിർദ്ദേശങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പുറത്തിറക്കി. സോഷ്യൽ മീഡിയകളിൽ പൊതുജനത്തിന് സാമ്പത്തിക ഉപദേശം നൽകുന്നവരാണ് ഫിൻ-ഫ്ലുവൻസേഴ്സ്. തത്സമയ മാർക്കറ്റ് ഡാറ്റ പോലുള്ള വശങ്ങൾ ഉപയോഗിക്കുന്നതിൽ കർശനമായ നിയമങ്ങളോടുകൂടിയ മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 29ന് സെബി പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ഫിൻ-ഫ്ലുവൻസേഴ്സിന് സ്റ്റോക്ക് വിലകൾ മൂന്ന് മാസത്തെ കാലതാമസത്തോടെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അതായത്, അവർക്ക് ഇനി തത്സമയ മാർക്കറ്റ് വിലകൾ ഉപയോഗിക്കാൻ കഴിയില്ല. സാമ്പത്തിക ഉപദേശം നൽകുക എന്നതിന്റെ പേരിൽ തത്സമയ ട്രേഡിങ്ങ് ഡിപ്‌സ് ആയി അവരുടെ ഉള്ളടക്കം വ്യാഖ്യാനിക്കപ്പെടുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. 


Also Read: Care And Share International Foundation: 'കെയർ ആൻഡ് ഷെയർ' സംരംഭം; ഇടുക്കിയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് മമ്മൂട്ടി


 


സാമ്പത്തിക ഉപദേശം നൽകുന്ന രജിസ്റ്റർ ചെയ്യാത്ത ഫിൻ-ഫ്ലുവൻസർമാർക്ക് ഇതോടെ പൂട്ടുവീഴുകയാണ്. 2024 ഒക്‌ടോബർ 22ന് പുറത്തിറക്കിയ സർക്കുലറിലൂടെ രജിസ്‌റ്റർ ചെയ്‌തതും രജിസ്റ്റർ ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ അസോസിയേഷന് സെബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സെക്യൂരിറ്റീസ് വിപണിയിൽ ഫിൻ-ഫ്ലുവൻസർമാരുടെ പങ്ക് ആശങ്ക സൃഷ്ടിച്ചതോടെയാണ് സെബിയുടെ നടപടി. ഇവർ നൽകുന്ന ഉള്ളടക്കങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിന് കൂടിയാണ് നീക്കം. ഇതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധമായ ഉപദേശങ്ങൾ നൽകുന്നവർക്ക് പിടിവീഴും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.