Share Market: ഓഹരി വിപണിയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച് ഇന്ത്യയുടെ GDP കണക്കുകള്‍!!
Share Market Update: വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട മികച്ച ജിഡിപി റിപ്പോര്‍ട്ട് ആണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്
Share Market Update: മാര്‍ച്ച് മാസത്തിലെ ആദ്യ ദിവസം ഓഹരി വിപണി നിക്ഷേപകര്‍ക്ക് ഏറെ സന്തോഷം നല്‍കിയ ദിവസമാണ്. റെക്കോർഡ് തകർത്ത് സെൻസെക്സും നിഫ്റ്റിയും മുന്നേറി..!!
ഓഹരി വിപണി ആരംഭിച്ച് 6 മണിക്കൂറിനുള്ളിൽ നിക്ഷേപകര്‍ ₹ 4.16 ലക്ഷം കോടി രൂപ സമ്പാദിച്ചു,..!! ഓഹരി നിക്ഷേപകര്‍ക്ക് മാര്‍ച്ച് മാസത്തില്‍ മികച്ച തുടക്കം ലഭിച്ചിരിയ്ക്കുകയാണ്. സെൻസെക്സും നിഫ്റ്റിയും റെക്കോർഡുകൾ തകർത്തപ്പോള്‍ ഓഹരി വിപണി ഏറ്റവും ഉയർന്ന നിലയിലെത്തി.
Also Read: Explosion In Rameshwaram Cafe: ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം, 5 പേർക്ക് പരിക്ക്
മാർച്ച് ഒന്നിന് സെൻസെക്‌സ് 1318 പോയിന്‍റ് ഉയർന്ന് 73,819.21 പോയിന്‍റിലും നിഫ്റ്റി 22,353.30 പോയിന്‍റിലുമാണ് ഇന്ന് ക്ലോസ് ചെയ്‌തത്. ലോഹമേഖലയിലാണ് വിപണിയിൽ പരമാവധി വാങ്ങല്‍ നടന്നിരിയ്ക്കുന്നത്.
Aldo Read: 2000 Currency Notes: 97.62% 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായി ആർബിഐ
ഓഹരി വിപണിയുടെ കുതിപ്പിന് പിന്നില്‍....
വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട മികച്ച ജിഡിപി റിപ്പോര്‍ട്ട് ആണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ജിഡിപി വളർച്ചാ കണക്കുകൾ ഓഹരി വിപണിയില്‍ ഉണർവുണ്ടാക്കി. ഒക്ടോബർ-ഡിസംബർ പാദത്തിലെ ജിഡിപി വളർച്ച 8.4 ശതമാനവും 2023-24 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 7.6 ശതമാനവുമാണ്. ഈ GDP വളർച്ച നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ഓഹരി വിപണി റെക്കോർഡ് നിലവാരത്തിലെത്തുകയും ചെയ്തു.
വരാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയക്കൊടി പാറിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഇതും ഓഹരി വിപണിയെ സ്വാധീനിക്കുന്നു. മോദി സര്‍ക്കാരിന്‍റെ വിജയസാധ്യത പൊതുമേഖലാ ഓഹരികളിലും ബാങ്കിംഗ് ഓഹരികളിലും ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
ആഗോള വിപണിയിലെ മാറ്റങ്ങളും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ട പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പ കണക്കുകളിലെ ഇടിവ് ജൂണിൽ നടക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തില്‍ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും ഉയർത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ ഓഹരി വിപണിയിലും ഇത് നേട്ടമുണ്ടാക്കി.
ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. വിദേശ നിക്ഷേപകർ ഓഹരികള്‍ വാങ്ങുന്നത് വിപണിയില്‍ നേട്ടമുണ്ടാക്കി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ, വിദേശ നിക്ഷേപകർ 3568 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ വിറ്റത് വെറും 230 കോടി രൂപയുടെ ഓഹരികള്‍ മാത്രമായിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.