PPF, SSY and NPS: ചെറുകിട സമ്പാദ്യ പദ്ധതികളില്‍ മാർച്ച് 31നകം പണം നിക്ഷേപിക്കാം, അല്ലെങ്കില്‍ പിഴ ചുമത്തിയേക്കാം!
Small Savings Scheme: പിപിഎഫ്, എൻപിഎസ്, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ മിനിമം തുക നിക്ഷേപിക്കേണ്ട അവസാന തിയതി 2024 മാർച്ച് 31 ആണ്.
Small Savings Scheme: നിങ്ങൾ ചെറുകിട സമ്പാദ്യ പദ്ധതികളായ PPF അക്കൗണ്ട് (PPF), സുകന്യ സമൃദ്ധി യോജന (SSY) അല്ലെങ്കിൽ നാഷണൽ പെൻഷൻ സിസ്റ്റം (NPS) വഴി പണം നിക്ഷേപിക്കുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
Also Read: Planetary Transits March 2024: ഈ 6 രാശിക്കാർക്ക് മാർച്ച് മാസം അവിസ്മരണീയം!! ഈ 5 ഗ്രഹങ്ങളുടെ സംക്രമണം നൽകും വന്‍ നേട്ടങ്ങള്‍!!
യഥാർത്ഥത്തിൽ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ നിയമം അനുസരിച്ച് ഈ പദ്ധതികളില്‍ എല്ലാ വര്‍ഷവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം. അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് ഈ തുക നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്. ഓരോ സാമ്പത്തിക വർഷവും ഈ മിനിമം തുക നിക്ഷേപിക്കുന്നതിൽ അക്കൗണ്ട് ഉടമ പരാജയപ്പെട്ടാൽ, ഒരു പക്ഷെ അക്കൗണ്ട് മരവിപ്പിച്ചേക്കാം, അല്ലെങ്കില്‍ അക്കൗണ്ട് ഉടമയ്ക്ക് പിഴയും ചുമത്താം.
Alo Read: Farmers Protest: ഡൽഹി മാർച്ച് അനുവദിക്കാൻ ആവശ്യപ്പെട്ട് കര്‍ഷകര്‍, ചര്‍ച്ചയാവാം എന്ന് കേന്ദ്രം
ഇത്തരത്തില്‍ പിപിഎഫ്, എൻപിഎസ്, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ മിനിമം തുക നിക്ഷേപിക്കേണ്ട അവസാന തിയതി 2024 മാർച്ച് 31 ആണ്.
2023ലെ ബജറ്റിൽ പുതിയ നികുതി വ്യവസ്ഥ സർക്കാർ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 1 മുതലുള്ള പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, ആദായനികുതി സ്ലാബ് മാറ്റുകയും നികുതിയ്ക്കുള്ള അടിസ്ഥാന ഇളവ് പരിധി ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. ഇതുകൂടാതെ, പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷനും ലഭ്യമാണ്. ഇത് പ്രകാരം ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി അടക്കേണ്ടതില്ല.
കുറഞ്ഞ തുക നിക്ഷേപിക്കാത്ത സാഹചര്യത്തില്‍ പിഴ ചുമത്താം, ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കേണ്ട കുറഞ്ഞ തുക എത്രയാണ്?
പിപിഎഫിൽ ഒരു വര്‍ഷം കുറഞ്ഞത് എത്ര തുകയാണ് നിക്ഷേപിക്കേണ്ടത്?
PPF നിയമങ്ങള്‍ 2019 അനുസരിച്ച്, എല്ലാ സാമ്പത്തിക വർഷവും PPF അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. കുറഞ്ഞ തുക നിക്ഷേപിച്ചില്ലെങ്കിൽ പിപിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതമാകും. പിപിഎഫ് അക്കൗണ്ട് നിഷ്‌ക്രിയമായിരിക്കുമ്പോൾ ലോൺ, തുക പിൻവലിക്കൽ സൗകര്യങ്ങൾ ലഭ്യമല്ല. എന്നാല്‍, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു നിഷ്ക്രിയ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാം. അക്കൗണ്ടിൽ വീഴ്ച വരുത്തിയാൽ എല്ലാ വർഷവും 50 രൂപയാണ് ഫീസ്. ഡിഫോൾട്ട് ഫീസിനു പുറമേ, നിക്ഷേപകൻ എല്ലാ വർഷവും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. എല്ലാ വർഷവും ഈ അക്കൗണ്ടിൽ നിങ്ങൾ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
സുകന്യ സമൃദ്ധി യോജന
പെൺകുട്ടികൾക്കായി പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് നികുതി ലാഭിക്കാനുമുള്ള ഒരു നിക്ഷേപ ഓപ്ഷൻ കൂടിയാണ് സുകന്യ സമൃദ്ധി യോജന. SSY സ്കീമിന്‍റെ നിയമങ്ങൾ അനുസരിച്ച്, ഓരോ സാമ്പത്തിക വർഷവും അക്കൗണ്ട് ഉടമകൾ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ സുകന്യ അക്കൗണ്ട് ഡിഫോൾട്ട് അക്കൗണ്ടായി കണക്കാക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഏത് സമയത്തും ഡിഫോൾട്ട് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ സ്കീമിന്‍റെ നിയമങ്ങൾ അനുവദിക്കുന്നു. അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ, ഓരോ ഡിഫോൾട്ട് വർഷത്തിനും ഒരാൾ 50 രൂപ നൽകണം.
NPS
ചില നികുതിദായകർ ആദായനികുതി നിയമത്തിലെ സെക്ഷൻ 80CCD(1B) പ്രകാരം 50,000 രൂപ നിക്ഷേപിച്ച് നികുതി ലാഭിക്കുന്നതിനായി NPS അക്കൗണ്ട് തുറക്കുന്നു. സെക്ഷൻ 80 സി പ്രകാരം, ഇതിന്‍റെ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയിൽ അധികമാണ്. NPS-ന്‍റെ നിയമങ്ങൾ അനുസരിച്ച്, ഏതൊരു വ്യക്തിയും ഓരോ സാമ്പത്തിക വർഷവും കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. എന്നാൽ നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാണെങ്കിൽ 500 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് അത് സജീവമാക്കാം. എന്നാൽ ഇവിടെ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 1000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടിവരുമെന്ന കാര്യം ഓർക്കേണ്ടതുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.