Sovereign Gold Bond Scheme 2021-22:  റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം  (Sovereign Gold Bond Scheme 2021-22) പുതിയ സീരീസ് ഒക്ടോബര്‍ 25, തിങ്കളാഴ്ച മുതല്‍  ആരംഭിക്കും.  ഏഴാം സീരീസാണ് ആരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം,ഏഴാം സീരീസിന്‍റെ   (Sovereign Gold Bond Scheme 2021-22) സബ്സ്‌ക്രിപ്ഷന്‍ കാലയളവ് ഒക്ടോബര്‍ 25 മുതല്‍ 29 വരെയാണ്.  നവംബര്‍ രണ്ടിന് ബോണ്ടുകള്‍ വിതരണം ചെയ്യും.


സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്‍റെ തുടര്‍ന്നുള്ള  സീരീസ് ഇപ്രകാരമാണ്.  എട്ടാം സീരീസ് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെയും,   ഒമ്പതാം സീരീസ് ജനുവരി 10 മൂതല്‍ 14 വരെയുമാണ്‌. അവസാന സീരീസ്  ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 4 വരെയുമായിരിയ്ക്കും ലഭ്യമാവുക.  


സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം  (Sovereign Gold Bond Scheme)  ഒരു ഗ്രാം സ്വര്‍ണത്തിന് 4,765 രൂപയാണ്  ബോണ്ടിന്‍റെ വില  നിശ്ചയിച്ചിരിക്കുന്നത്. ബോണ്ടിന്‍റെ വില  നിശ്ചയിക്കുന്നത് ഇപ്രകാരമാണ്.  സബ്സ്‌ക്രിപ്ഷന്‍ കാലാവധിക്ക് മുന്‍പുള്ള  ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളില്‍ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് - ഐബിജെഎഎല്‍ ( India Bullion and Jewellers Association Limited - IBJAL) പ്രസിദ്ധീകരിക്കുന്ന 999 പ്യുരിറ്റിയുള്ള സ്വര്‍ണത്തിന്‍റെ  വിലയുടെ ശരാശരിയുടെ   അടിസ്ഥാനത്തിലാണ്  ബോണ്ടുകളുടെ വില നിശ്ചയിക്കുന്നത്.  ബോണ്ട്‌  ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 50 രൂപ ഇളവ് ലഭിക്കും.  2.5% ആണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്.


വാണിജ്യ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലി. (എസ്എച്ച്സിഐഎല്‍)ല്‍ നിന്നും അംഗീകാരമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങുവാന്‍ സാധിക്കും.    


Also Read: ഉഗ്രൻ ഡിസ്കൗണ്ടിൽ വിലകുറഞ്ഞ സ്വർണം വാങ്ങാൻ സർക്കാർ സ്കീം..!


ഭൗതിക സ്വര്‍ണത്തിന്‍റെ ആവശ്യകത കുറയ്ക്കുന്നതിനായി 2015 നവംബര്‍ മാസത്തിലാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം  RBIഅവതരിപ്പിച്ചത്.


സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം  വഴി  ഒരു ഗ്രാം മുതല്‍ നാല് കിലോ ഗ്രാം വരെ സ്വര്‍ണമാണ്   വ്യക്തികള്‍ക്ക്  പരമാവധി വാങ്ങാനാവുക. എന്നാല്‍ ട്രസ്റ്റകുള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും നിക്ഷേപ പരിധി 20 കിലോ ഗ്രാം സ്വര്‍ണമാണ്. 


Also Read: Gold Rate Today: സ്വര്‍ണ വിലയില്‍ മാറ്റമില്ല, Sovereign Gold Bond വില്‍പ്പനയുടെ ആറാം ഘട്ടം ഇന്ന് അവസാനിക്കും


ബോണ്ടുകളുടെ മെച്യൂരിറ്റി കാലയളവ് 8 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപം ആരംഭിച്ച് 5 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അടുത്ത പലിശ അടവ് തീയതിയ്ക്ക് മുമ്പായി നിക്ഷേപകന് പദ്ധതി പിന്‍വലിക്കാനും കഴിയും. സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്മേല്‍ വായ്പാ സേവനവും ലഭ്യമാണ്. ഇഷ്യുവിന്‍റെ പേപ്പറുകള്‍ ആണ് ബാങ്കുകള്‍ ഇതിനായി ആവശ്യപ്പെടുക. ഓഹരി വിപണിയിലും വില്‍ക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.