Sovereign Gold Bond Scheme 2022-23:  റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്‍റെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ സീരീസ് ആരംഭിച്ചു.  

 

ഗോൾഡ് ബോണ്ട് പദ്ധതിക്ക് ജൂൺ 20 മുതല്‍ അപേക്ഷിക്കാം. ജൂൺ 24 വെള്ളിയാഴ്ച വരെ  ഈ സീരീസ് ലഭ്യമാകും. SGB സ്‌കീമിന്‍റെ 2022-23-ലെ ആദ്യ  സീരീസ് ആണ് ഇത്. സ്‌കീമിന്‍റെ അടുത്ത  സീരീസ് 2022 ഓഗസ്റ്റില്‍ ലഭ്യമാകും .

 

SGB ​​സ്കീം 2022-23: നിങ്ങൾ അറിയേണ്ടതെല്ലാം

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  (Reserve Bank of India - RBI) കണക്കനുസരിച്ച് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീമിന്‍റെ വില ഗ്രാമിന് 5,091 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സ്വര്‍ണ വിപണിയിലെ കഴിഞ്ഞ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരിയാണ്  ഈ വില. അതായത്, ജൂൺ 15, 16, 17 തീയതികളിലെ ശരാശരി നിരക്ക്.   

 

അതേസമയം, ഓൺലൈൻ വരിക്കാര്‍ക്കും ഡിജിറ്റൽ രീതികളിലൂടെ വാങ്ങുന്നവര്‍ക്കും പ്രത്യേക ഇളവുകള്‍ ലഭിക്കും.  

 

SGB ​​മിനിമം നിക്ഷേപം (SGB Minimum Investment): ഈ സ്കീമിന് കീഴിൽ ഒരു വരിക്കാരന് കുറഞ്ഞത് ഒരു ഗ്രാം സ്വർണം പോലും വാങ്ങാൻ സാധിക്കും.  

 

SGB ​​പരമാവധി നിക്ഷേപം (SGB Maximum Investment): ഈ സ്കീമിന് കീഴില്‍  ഒരു വ്യക്തിയ്ക്ക്  പരമാവധി 4 കിലോ സ്വര്‍ണം സ്വന്തമാക്കാം. ഹിന്ദു അവിഭക്ത കുടുംബത്തിന് (Hindu Undivided Family - HUF)) ഈ പരിധി 4 കിലോഗ്രാം ആണ്. എന്നാല്‍ , ട്രസ്റ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഇത്  പരമാവധി പരിധി 20 കിലോ ആണ്.

 

Sovereign Gold Bond Scheme 2022-23 സ്കീമിന്‍റെ  അടുത്ത സീരീസ്  2022 ഓഗസ്റ്റ് 22 മുതല്‍ ലഭ്യമാകും.  2022 ഓഗസ്റ്റ് 26-ന് ഇത് അവസാനിക്കും.

 

Sovereign Gold Bond Scheme 2022-23 പലിശ നിരക്ക് പ്രതിവർഷം 2.5 ശതമാനമായി നിശ്ചയിച്ചിരിക്കുന്നു. ഇത് അർദ്ധ വാർഷികമായി നൽകും.

 

ഭൗതിക സ്വര്‍ണത്തിന്‍റെ ആവശ്യകത കുറയ്ക്കുന്നതിനായി 2015 നവംബര്‍ മാസത്തിലാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം   (Sovereign Gold Bond Scheme) RBI അവതരിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.