SpiceJet EMI Ticket : സ്പൈസ് ജെറ്റിൽ ഇനി യാത്രയ്ക്ക് ശേഷം ടിക്കറ്റിന്റെ കാശ് അടയ്ക്കാം
Spicejet ൽ യാത്രയ്ക്ക് ശേഷം മൂന്ന്, ആറ്, 12 എന്നീ മാസ കണക്കിൽ തവണകളായി പണം അടച്ചാൽ മതി.
New Delhi : ഇന്ത്യയിലെ ബജറ്റ് വിമാന സർവീസ് കമ്പനിയായ സ്പൈസ് ജെറ്റ് (SpiceJet) തങ്ങളുടെ ടിക്കറ്റ് പേയ്മെന്റിന് പുതിയ സംവിധാനം കൂടി ഏർപ്പെടുത്തി. ഇനി ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾമെന്റായി സ്പൈസ് ജെറ്റിന്റെ ടിക്കറ്റ് ചാർജ് അടയ്ക്കാം സാധിക്കും.
പേ ലേറ്റർ (പിന്നീട് അടയ്ക്കുക) അല്ലെങ്കിൽ കാർഡ് ലെസ് EMI എന്നീ സംവിധനങ്ങളാണ് യാത്രക്കാരുടെ സൗകര്യത്തിന് അനുസരിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കും. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്രയ്ക്ക് ശേഷം മൂന്ന്, ആറ്, 12 എന്നീ മാസ കണക്കിൽ തവണകളായി പണം അടച്ചാൽ മതി.
ALSO READ : Kochi to London Flight : കൊച്ചിയിൽ നിന്ന് ലണ്ടണിലേക്കുള്ള ഫ്ലൈറ്റുകൾ ആഴ്ചയിൽ മൂന്നെണ്ണമാക്കി വർധിപ്പിച്ചു
വാൾനട്ട് 369 എന്നാണ് ഈ പേയ്മെന്റ് സൗകര്യത്തിന് സ്പൈസ് ജെറ്റ് നൽകിയിരിക്കുന്ന പേര്. ഈ സൗകര്യം ഇനി മുതൽ സ്പൈസ് ജെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്.
ALSO READ : Air India വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം
ഈ EMI സേവനത്തിന് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡിന്റെയോ ഡെബിറ്റ് കാർഡിന്റെയോ സേവനം ആവശ്യമില്ല. നൂറ് ശതമാനം കാർഡ്ലെസ് സേവനമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് സ്പൈസ് ജെറ്റ് അവകാശപ്പെടുന്നു.
ALSO READ : Spice Jet Cab Booking: ഫ്ലൈറ്റിലിരുന്ന് തന്നെ ക്യാബ് ബുക്ക് ചെയ്യാം, പുത്തൻ സേവനവമായി സ്പൈസ് ജെറ്റ്
തങ്ങളുടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും എളുപ്പകരമാകുന്ന ഒരു സംവിധാനമാണ് പുതിയ ഇഎംഐ പേയ്മെന്റ് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് സ്പൈസ്ജെറ്റിന്റെ ചീഫ് കൊമേർഷ്യൽ ഓഫീസർ ശിൽപ ഭാട്ടിയ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.