Sri Lanka: രാജ്യം കടുത്ത ധനപ്രതിസന്ധിയിൽ (Financial Crisis) ആയിരിക്കെ രാജി (Resignation) പ്രഖ്യാപിച്ച് ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ​ഗവർണർ (Central Bank of Sri Lanka Governor). ശ്രീലങ്കയുടെ ദുർബലമായ വിദേശനാണ്യ ശേഖരം ചരക്ക് ഇറക്കുമതി ചെയ്യാനുള്ള കഴിവ് (Ability to import goods and service debt) പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ ധനസ്ഥിതിയെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ ശ്രീലങ്കയിൽ (Sri Lanka). ഇതോടൊപ്പം തന്നെ ആശങ്കയിലാക്കുന്ന പ്രഖ്യാപനമായിരുന്നു കേന്ദ്ര ബാങ്ക് ​ഗവർണറുടെ രാജി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗു​രുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെ രാജി. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ് വെലിഗാമേജ് ഡോൺ ലക്ഷ്മണിന്റെ (ഡബ്ല്യു ഡി ലക്ഷ്മൺ) രാജി പ്രഖ്യാപനം. നാളെ അതായത് സെപ്റ്റംബർ 14ന് അദ്ദേഹം പദവി ഒഴിയ‌ും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബറിൽ ഈ സ്ഥാനം ഏറ്റെടുത്ത ലക്ഷ്മണിന്റെ പിൻഗാമിയെ ശ്രീലങ്കൻ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തിന്റെ നിസ്സഹായാവസ്ഥയുടെ നേർചിത്രമാണിത്. 


Also Read: Afghan women campaign: 'അഫ്​ഗാൻ സംസ്കാരം ഇതാണ്', താലിബാന്റെ ബുർഖ നയത്തിനെതിരെ സ്ത്രീകളുടെ ക്യാമ്പെയ്ൻ


ശ്രീലങ്കയിൽ രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. കള്ളപ്പണം തടയാനൊന്നുമല്ല, ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ശരിയായ നിലപാടല്ല സർക്കാരിന്റേത് എന്നു സൂചിപ്പിച്ചുകൊണ്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവർണർ. 


രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുടുംബ വാഴ്ചയുടെ സ്വഭാ​വമുളള ഭരണനേതൃത്വത്തിന്റെ നയ തീരുമാനങ്ങളും ചൈനയിൽ നിന്നും സ്വീകരിച്ചിട്ടുളള ഭീമമായ വായ്പകളും ശ്രീലങ്ക എന്ന ദ്വീപു രാജ്യത്തെ വെള്ളത്തിലാക്കുകയാണെന്ന് രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു. ഇതിനോടൊപ്പം കോവിഡ് കൂടി വന്നതോടെ ശ്രീലങ്കയുടെ ധനപ്രതിസന്ധി അതിരൂക്ഷമായി. മുഖവിലയുടെ പകുതിയോളം ബോണ്ടുകൾ, കടം-മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അളവ് 100% കവിയുന്നു, സർക്കാർ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാത്രമായി നീക്കിവയ്ക്കേണ്ടി വരുന്നു.


Also Read: ISIS Attack in Iraq: ഇറാഖിൽ ഐഎസ് ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ കൊല്ലപ്പെട്ടു


രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം അടുത്ത രണ്ട് മാസത്തേക്ക് കൂടിയുളള ഇറക്കുമതിക്കേ തികയൂ. കറൻസിയുടെ വിലയിടിവ് ഈ വർഷം 7.5 ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിപണികളിൽ നിന്നും വാങ്ങിക്കൂട്ടിയ കടം ജിഡിപിയെക്കാൾ കൂടുതലായി തുടരുന്നത് ശ്രീലങ്കൻ സമ്പദ്‍വ്യവസ്ഥയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. അതേസമയം, ഐഎംഎഫിൽ നിന്ന് പിന്തുണ തേടാൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. ഇത് കൂടുതൽ ചൈനയെ ആശ്രയിക്കുകയെന്ന നയം സർക്കാർ സ്വീകരിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്. 


വിദേശനാണ്യം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒട്ടേറെ അവശ്യസാധനങ്ങളുടെയും വാഹനങ്ങൾ അടക്കമുള്ള ഉൽപന്നങ്ങളുടെയും ഇറക്കുമതി, ഗോട്ടബയ രാജപക്സയുടെ (Gotabaya Rajapaksa) നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാർ (Government) നിരോധിച്ചു. ഇങ്ങനെ, രാസവളം ഇറക്കുമതിയുടെ (Import) പൂർണമായി നിരോധിച്ചതിനെ ന്യായീകരിക്കാൻ എന്നവണ്ണം, ‘സമ്പൂർണ ജൈവകൃഷിയേ’ ഇനി പാടുള്ളൂ എന്നൊരു നിയമവും പാസ്സാക്കി. ജൈവകൃഷി പടിപടിയായി നടപ്പാക്കിയാൽപ്പോലും ഉൽപാദനവും വരുമാനവും കുറയും എന്നിരിക്കെ, ഒറ്റയടിക്ക് ജൈവകൃഷി (Organic Farming) അടിച്ചേൽപിച്ചപ്പോൾ ഭക്ഷ്യോൽപാദനം കുത്തനെ ഇടിഞ്ഞു. പഞ്ചസാരയ്ക്കും ധാന്യങ്ങൾക്കുമൊക്കെ ഇപ്പോൾ ക്ഷാമം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.