അടുത്ത ദീപാവലി വരെ കൃത്യമായൊരു വരുമാനം ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കായുള്ള വിവരങ്ങളാണിത്. ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് ബമ്പർ റിട്ടേൺ ലഭിക്കുന്ന രാജ്യത്തെ ചില പ്രത്യേക സർക്കാർ ബാങ്കുകളുടെ FD-കളെ കുറിച്ച് പരിശോധിക്കാം. അടുത്ത ദീപാവലി കാലത്ത് മികച്ച വരുമാനവും ഉണ്ടാക്കാം. നിക്ഷേപം ആരംഭിക്കുന്നതിന് ദീപാവലി വളരെ അനുകൂലമായ ദിവസമാണ്. ഇതിന് FD ഒരു നല്ല ഓപ്ഷനാണ്. നല്ല പലിശ തരുന്ന ബാങ്കുകളെ പറ്റി പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പഞ്ചാബ് നാഷണൽ ബാങ്ക്


ദീപാവലി പഞ്ചാബ് നാഷണൽ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് 1 വർഷത്തേക്കാണ്  സ്ഥിര നിക്ഷേപം നൽകുന്നത്. സാധാരണ ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ നിക്ഷേപത്തിന് 6.75 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയും ലഭിക്കും.നവംബർ ഒന്നുമുതൽ പിഎൻബി പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. 


എസ്ബിഐ എഫ്.ഡി


രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ എസ്ബിഐ  ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് പലിശ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ നിരക്കുകളാണിത്. ഇതുകൂടാതെ, നിങ്ങൾ ഒരു വർഷത്തേക്ക് എസ്ബിഐയിൽ സ്ഥിരനിക്ഷേപം നടത്തിയാൽ നിങ്ങൾക്ക് 5.75 ശതമാനം പലിശ ലഭിക്കും. ഇതിനുപുറമെ മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം പലിശയും ലഭിക്കും. 


ബാങ്ക് ഓഫ് ബറോഡ FD


ബാങ്ക് ഓഫ് ബറോഡയിൽ FD ഇട്ടാൽ ബാങ്കിൽ നിന്ന് കൂടുതൽ പലിശ ലഭിക്കുന്നു. ഉത്സവ സീസണിൽ ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. 2 കോടിയിൽ താഴെയുള്ള എഫ്ഡിയിൽ  സാധാരണ ഉപഭോക്താക്കൾക്ക് 1 വർഷത്തേക്ക്  6.75 ശതമാനം പലിശ ലഭിക്കുന്നു. ഇതിനുപുറമെ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയും ലഭിക്കും. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.