Sbi Fd Rates: നല്ല പലിശ കിട്ടാൻ പ്രൈവറ്റ് ബാങ്ക് വേണ്ട, എസ്ബിഐ നൽകുന്നു ഗംഭീര പ്ലാനുകൾ
അമൃത് കലാഷ് ഒരു പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റാണ്. ഇതിൽ മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും സാധാരണ പൗരന്മാർക്ക് 7.1% പലിശയും ലഭിക്കും
എസ്ബിഐ എഫ്ഡികളെ പറ്റി വിശദമായി അറിഞ്ഞിരിക്കണം.ഈ സ്കീമിന് കീഴിൽ, മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും മറ്റുള്ളവർക്ക് 7.10% പലിശയും ലഭിക്കും.ഈ സ്ഥിര നിക്ഷേപ പദ്ധതിയിൽ ഒരാൾ 400 ദിവസത്തേക്ക് നിക്ഷേപിക്കണം.എഫ്ഡിയിൽ കൂടുതൽ പലിശ വേണമെങ്കിൽ, നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. ഇതിനെ കുറിച്ച് പരിശോധിക്കാം.
പ്രത്യേക ടേം ഡെപ്പോസിറ്റ്
അമൃത് കലാഷ് ഒരു പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റാണ്. ഇതിൽ മുതിർന്ന പൗരന്മാർക്ക് 7.60% പലിശയും സാധാരണ പൗരന്മാർക്ക് 7.1% പലിശയും ലഭിക്കും. ഇതിൽ പരമാവധി 2 കോടി രൂപവരെ എഫ്.ഡി ഇടാം. അമൃത് കലാഷ് സ്കീമിന് കീഴിൽ, നിങ്ങൾക്ക് എല്ലാ മാസവും, ഓരോ അർദ്ധ വർഷവും പലിശ നൽകും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് FD പലിശയുടെ പേയ്‌മെൻറും നിങ്ങൾക്ക് തീരുമാനിക്കാം.
ഓൺലൈനിലോ ഓഫ്‌ലൈനിലോ നിക്ഷേപിക്കാം
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിന്, ബാങ്കിന്റെ ശാഖ സന്ദർശിച്ച് നിങ്ങൾക്ക് നിക്ഷേപിക്കാം. അതേസമയം, നെറ്റ്ബാങ്കിംഗ്, എസ്ബിഐ യോനോ ആപ്പ് വഴിയും നിക്ഷേപം നടത്താം. സാധാരണ FD പോലെ, ലോൺ എടുക്കുന്നതിനുള്ള സൗകര്യവും അമൃത് കലാശിൽ ലഭ്യമാണ്.
എത്ര വർഷത്തെ എഫ്ഡിക്ക് എസ്ബിഐ എത്ര പലിശ നൽകുന്നു?
1 വർഷത്തേക്ക് മുതിർന്ന് പൗരന്മാർക്ക് 7.30% ഉം, സാധാരണക്കാർക്ക് 6.80% പലിശ നൽകും. 2 വർഷത്തേക്ക് മുതിർന്ന് പൗരന്മാർക്ക് 7.50% ഉം, സാധാരണക്കാർക്ക് 7% പലിശ നൽകും. 3 വർഷത്തേക്ക് മുതിർന്ന് പൗരന്മാർക്ക് 6.50% ഉം, സാധാരണക്കാർക്ക് 7% പലിശ നൽകും അതേസമയം അഞ്ച് വർഷത്തേക്കാണെങ്കിൽ സാധാരണക്കാർക്ക് 6.50% ഉം മുതിർന്ന് പൗരന്മാർക്ക് 7% പലിശ ലഭിക്കും.
സെപ്റ്റംബർ 30 വരെ എസ്ബിഐ 'വികെയർ' പദ്ധതിയിൽ നിക്ഷേപിക്കാം
എസ്ബിഐ അതിന്റെ മറ്റൊരു പ്രത്യേക ടേം ഡെപ്പോസിറ്റ് (എഫ്ഡി) പദ്ധതിയായ വികെയറിന്റെ അവസാന തീയതിയും നീട്ടിയിട്ടുണ്ട്. ഇപ്പോൾ ഈ സ്കീമിൽ 2023 സെപ്റ്റംബർ 30 വരെ നിക്ഷേപം നടത്താം. എസ്ബിഐയുടെ ഈ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 5 വർഷമോ അതിൽ കൂടുതലോ ഉള്ള നിക്ഷേപങ്ങൾക്ക് (FD) 50 അടിസ്ഥാന പോയിന്റുകളുടെ അധിക പലിശ ലഭിക്കും.
5 വർഷത്തിൽ താഴെയുള്ള റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്ക് മുതിർന്ന പൗരന്മാർക്ക് സാധാരണക്കാരേക്കാൾ 0.50% കൂടുതൽ പലിശ ലഭിക്കും. മറുവശത്ത്, 'WeCare ഡെപ്പോസിറ്റ്' സ്കീമിന് കീഴിൽ, 5 വർഷമോ അതിൽ കൂടുതലോ ഉള്ള FD-കൾക്ക് 1% പലിശ നൽകും. എന്നിരുന്നാലും, അകാല പിൻവലിക്കലിന് അധിക പലിശ നൽകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...