ഇന്ന് ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുടെ അഭിവാജ്യമായി ഒരു തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. കേവലം ഒരു തിരിച്ചറിയൽ കാർഡ് മാത്രമല്ല ആധാർ. നിങ്ങളുടെ ബാങ്ക് സംബന്ധമായതും, ഇൻഷുറൻസ് സംബന്ധമായതും പോരാത്തതിന് എൽപിജി ഗ്യാസ് തുടങ്ങിയ പല മേഖലകളിലും ആധാർ എന്ന തിരിച്ചറിയൽ രേഖ ഇല്ലെങ്കിൽ പിന്നീടുള്ള കാര്യങ്ങൾ അസാധ്യമാണെന്ന് തന്നെ പറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്രയും മൂല്യമേറിയ ഒരു രേഖയായതിനാൽ എപ്പോഴും അതിൽ വിവരങ്ങൾ ക്യത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. കാരണം ആധാറുമായി പല മേഖലകളിലെ ഇടപാടുകളും പ്രവർത്തനങ്ങളും ലിങ്ക് ചെയ്യുമ്പോൾ അതിലെ വിവരങ്ങൾ തമ്മിൽ ഏതേലും വിധത്തിൽ ചേരുന്നില്ലെങ്കിൽ അത് വളരെയധികം പ്രതികൂലമായി ബാധിക്കുന്നതാണ്. 


ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വൻ പ്രഖ്യാപനം


അതുകൊണ്ട് നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇനി അഥവാ നിങ്ങളുടെ ആധാറിലെ ചില വിവരങ്ങളിൽ മാറ്റമുണ്ടോ? നിങ്ങൾക്ക് തന്നെ അത് തിരുത്താൻ സാധിക്കും. മറ്റാരുടെയും സേവനത്തിനായി സമീപിക്കേണ്ട. ഓൺലൈനിലൂടെ ആ തിരുത്തലകുൾ നിങ്ങൾക്ക് നടത്താൻ സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രം.


1. ആദ്യം ആധാർ കാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ UIDAI യിൽ പ്രവേശിക്കുക. (https://uidai.gov.in/ or https://myaadhaar.uidai.gov.in/)


2. നിങ്ങളുടെ ആധാർ കാർഡ് നമ്പറും വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ക്യാപ്ച്ച കോഡും രേഖപ്പെടുത്തി ലോഗ് ഇൻ ചെയ്യുക.


3. ശേഷം നിങ്ങളുടെ ആധാർ കാർഡുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് ഒരു ഒടിപി വരും. അത് നിർദേശിക്കുന്ന ഇടത്ത് രേഖപ്പെടുത്തുക. അതിന് ശേഷം നിങ്ങൾക്ക് നിങ്ങളുടെ ആധാർ അക്കൌണ്ട് ഉപയോഗിക്കാവുന്നതാണ്. 


4. ഹോം സ്ക്രീനിൽ തന്നെ കാണുന്ന അപ്ഡേറ്റ് ആധാർ ഓൺലൈൻ (Update Aadhaar Online) എന്ന ഓപ്ഷനിൽ ടാപ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.


5. ശേഷം അപ്ഡേറ്റ് ആധാർ തിരഞ്ഞെടുക്കുക


6. എന്താണ് നിങ്ങൾക്ക് മാറ്റം വരുത്തേണ്ട് അത് കൃത്യമായി നൽകി, അതിനാവശ്യമുള്ള അനുബന്ധ രേഖകളുടെ സ്കാൻ കോപികൾ നിർദേശിക്കുന്നയിടത്ത് അപ്ലോഡ് ചെയ്യുക,


7. തുടർന്ന് അപ്ഡേറ്റ് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അത് സബ്മിറ്റ് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഒരു യുആർഎൻ നമ്പർ ലഭിക്കുന്നതാണ്.


ഈ യുആർഎൻ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ആധാറിൽ വരുത്തിയ മാറ്റങ്ങൾ UIDAI അംഗീകരിച്ചോ ഇല്ലയോ തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.