Bond Insurance: രാജ്യത്ത് പുതിയ ഇൻഷുറൻസ് ബോണ്ട് ഉടൻ വരും, പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
Nitin Gadkari: ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പണലഭ്യത വർധിപ്പിക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രവർത്തിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 19 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ Surety Bond Insurance Product അവതരിപ്പിക്കും.
Insurance: ഇന്ന് ആളുകൾക്ക് ഇൻഷുറൻസിനോടുള്ള താൽപര്യം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. രാജ്യത്ത് വിവിധ തരത്തിലുള്ള ഇൻഷുറൻസ് പദ്ധതികൾ (Insurance Plan) ഇപ്പോൾ നിലവിലുണ്ട്. അതിൽ ലൈഫ് ഇൻഷുറൻസ് (Life Insurance), ആരോഗ്യ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ് തുടങ്ങിയവയും ഉൾപ്പെടും. ഇപ്പോഴിതാ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒരു പുത്തൻ ഇൻഷുറൻസ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഈ ഇൻഷുറൻസ് വളരെ വൈകാതെ തന്നെ രാജ്യത്ത് അവതരിപ്പിക്കും. ഇതിലൂടെ നിരവധി ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Also Read: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Surety Bond Insurance Product
ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ പണലഭ്യത വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. അതുകൊണ്ടുതന്നെ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ ഗ്യാരണ്ടി ബോണ്ട് ഇൻഷുറൻസ് പദ്ധതി ഡിസംബർ 19 ന് പുറത്തിറക്കും.
ഈ ജാമ്യ ബോണ്ടുകൾ കോർപ്പറേറ്റ് ബോണ്ടുകളിൽ നിന്നും സാമ്പത്തിക ഗ്യാരന്റികളിൽ നിന്നും വ്യത്യസ്തമാണ്. ഒരു ഇൻഷ്വർ ചെയ്ത പ്രോജക്റ്റ് പൂർത്തിയാക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഉള്ള ബാധ്യത ഒരു ഗ്യാരന്റി ബോണ്ടിൽ ഉൾപ്പെടുന്നു. എന്നാൽ കോർപ്പറേറ്റ് ബോണ്ടിൽ വായ്പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക ബാധ്യത ഉൾപ്പെടുന്നു. ഇന്ത്യൻ ഹൈവേകളുടെ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിക്കുകയാണെന്നും ഇതിന് ഫണ്ടിന്റെ ആവശ്യമുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കരാറുകാർക്ക് നഷ്ട പരിഹാരം ലഭിക്കും
ഡിസംബർ 19 ന് ഇന്ത്യയിലെ ആദ്യത്തെ ഗ്യാരന്റി ബോണ്ട് ഇൻഷുറൻസ് ഉൽപ്പന്നമായ Surety Bond Insurance Product കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തിറക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇത് കരാറുകാർക്ക് ഏറെ ആശ്വാസം നൽകുമെന്നും കോൺട്രാക്ടർമാരുടെ പ്രവർത്തന മൂലധനം ബാങ്ക് ഗ്യാരന്റി രൂപത്തിൽ സ്വതന്ത്രമാക്കാൻ ഈ ബോണ്ടുകൾ സഹായിക്കുമെന്നും ഇത് അടിസ്ഥാന സൗകര്യ മേഖലയിൽ പണം വർധിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. മാത്രമല്ല ഇതോടെ കരാറുകാർക്ക് ബിസിനസ് വിപുലീകരണത്തിന് മൂലധനം ഉപയോഗിക്കാനാകുമെന്നും ഗഡ്കരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...