Mumbai: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ (Covid Vaccination) എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ചില ബാങ്കുകൾ. കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് കുറഞ്ഞ കാലയളവിലേക്ക് സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്കാണ് (Interest Rates) ബാങ്കുകൾ ഓഫർ ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

UCO ബാങ്ക് കോവിഡ് (Covid 19) വാക്‌സിനേഷൻ സ്വീകരിച്ചവരുടെ 999 പൂർത്തിയായ സ്ഥിര നിക്ഷേപങ്ങൾക്ക് 30 ബേസിക് പോയ്ന്റ്സ് അല്ലെങ്കിൽ 0.30 ശതമാനം അധിക പലിശ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത് . ഓഫർ ലഭിക്കാൻ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കേണ്ട ഏതെങ്കിലും ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്കും ഈ ഓഫർ ലഭിക്കും. സെപ്റ്റംബർ 30 വരെ ഈ ഓഫറിന് കാലാവധി ഉണ്ടാകും.


ALSO READ: Bank Saving Account : സേവിങ്സ് അക്കൗണ്ടുകൾക്ക് മികച്ച പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ ഏതൊക്കെ?


അതെ സമയം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India) ഒരു പുതിയ സ്കീം തന്നെ ആരംഭിച്ചിട്ടുണ്ട്. ഒരു സ്പെഷ്യൽ ഡെപ്പോസിറ് സ്കീം ആണ് ആരംഭിച്ചിരിക്കുന്നത്. സ്കിമിന്റെ പേര് ഇമ്മ്യൂൺ ഇന്ത്യ ഡിപ്പോസിറ്റ് സ്കീമെന്നാണ്. ഈ സ്കീം പ്രകാരം വാക്‌സിൻ സ്വീകരിച്ചവർക്ക് നിലവിലുള്ള പലിശ നിരക്കിനേക്കാൾ 25 ബേസ് പോയിന്റ് അധിക പലിശ ലഭിക്കും.


ALSO READ: Covishield- 780Rs, Covaxin- 1410Rs, Sputnik V- 1145Rs : കോവിഡ് വാക്സിനുകൾക്ക് സ്വകാര്യ ആശപത്രികൾ ഈടാക്കാനുള്ള വില നിശ്ചയിച്ച കേന്ദ്ര സർക്കാർ


ഇമ്മ്യൂൺ ഇന്ത്യ ഡിപ്പോസിറ്റ് സ്കീമിന്റെ കാലാവധി 1,111 ദിവസങ്ങളാണ്. അതെ സമയം ഇത് ചെറിയ കാലത്തേക്ക് മാത്രമുള്ള ഓഫറാണ്. മുതിർന്ന പൗരന്മാർക്ക് അധിക പലിശ നിരക്കും നൽകും. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാൻ ആളുകളെ പ്രചോദിപ്പിക്കാനാണ് പുതിയ പദ്ധതിയെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.