ന്യൂഡൽഹി: ടാറ്റ മോട്ടോർസ് തങ്ങളുടെ വാഹനങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ പോകുന്നു. ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങളും വർദ്ധിച്ചുവരുന്ന ചെലവുകളും കണക്കിലെടുത്താണ് വർധന എന്നാണ് സൂചന. ഏപ്രിൽ ഒന്നു മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. നിലവിലെ റിപ്പോർട്ട് പ്രകാരം വാണിജ്യ വാഹനങ്ങൾക്കായിരിക്കും വില കൂടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ വാണിജ്യ വാഹനങ്ങൾക്കും 5 ശതമാനം വില കമ്പനി വർധിപ്പിച്ചതായാണ് വിവരം. വാണിജ്യ വിഭാഗത്തിൽ പെടുന്ന എല്ലാ വാഹനങ്ങൾക്കും വില വർദ്ധന ബാധകമായിരിക്കും.പഴയ വാഹനങ്ങളുടെ വിൽപ്പനയും മാർച്ച് 31 വരെ മാത്രമേ നടക്കൂ. ഇതിനുശേഷം പുതിയ സീരീസ് കാറുകൾ മാത്രമേ വിൽക്കൂ. ടാറ്റ മോട്ടോഴ്‌സ് നിലവിൽ പഴയ വാഹനങ്ങൾക്ക് വൻ വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.


യാത്രാ വാഹനത്തിന്റെ വിൽപ്പനയിൽ ടാറ്റ മോട്ടോഴ്‌സ് അതിവേഗം വളരുമ്പോൾ, വാണിജ്യ വാഹന വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2023 ഫെബ്രുവരിയിലെ വിൽപ്പന പരിശോധിച്ചാൽ, 36565 യൂണിറ്റുകളാണ് കമ്പനി വിറ്റത്. കൂടാതെ 2022 ഫെബ്രുവരിയിൽ 37552 യൂണിറ്റുകളും കമ്പനി  വിറ്റു. 3 ശതമാനത്തിന്റെ ഇടിവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിൽപ്പന വർദ്ധിപ്പിക്കാൻ കമ്പനി വാഹനങ്ങൾ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നു കൂടാതെ നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.


ടാറ്റ മോട്ടോഴ്‌സ് യാത്ര വാഹനങ്ങളുടെ വിലയിൽ വലിയ മാറ്റം വരുത്തുകയും 30,000 രൂപ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 10ന് കമ്പനി ടിയാഗോ EV യുടെ എല്ലാ വേരിയന്റുകളുടെയും വില 20,000 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, നെക്‌സോണിന്റെ വിലയിലും 15,000 രൂപ വർധന ഉണ്ടായി. മറ്റ് കാറുകളുടെ വിലയും ടാറ്റ വർധിപ്പിച്ചിട്ടുണ്ട്.


വാണിജ്യ വാഹനങ്ങളിലെ പ്രധാനികൾ


ടാറ്റ യോദ്ധ പിക്ക് അപ്പ്, ടാറ്റ ഇൻട്ര, ടാറ്റ 407 ഗോൾഡ്, ടാറ്റ എയ്സ് ഇവി,ടാറ്റ 1512 തുടങ്ങിയവയാണ് 8 ലക്ഷം മുതൽ 23.5 ലക്ഷം വരെയാണ് വാഹനങ്ങളുടെ വില. കൂടാതെ ടാറ്റ സിഗ്ന, ടാറ്റ 912 എന്നിവയും വിൽപ്പനയിലെ പ്രധാനികളാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.