TCS : ടാറ്റയുടെ പേരും ലോഗോയും ഉപയോഗിക്കാൻ ടിസിഎസ് മാതൃസ്ഥാപനത്തിന് നൽകുന്നത് ലക്ഷങ്ങൾ
Tata Royalty : ടാറ്റയുടെ കീഴിലുള്ള എല്ലാ കമ്പനികളും ഇത്തരത്തിൽ റോയൽട്ടി പണം മാതൃസ്ഥാപനത്തിന് നൽകുന്നുണ്ട്
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ടാറ്റയുടെ പേരും ലോഗോയും ഉപയോഗിക്കുന്നതിന് മാതൃസ്ഥാപനമായ ടാറ്റ ഗ്രൂപ്പിന് നൽകുന്നത് 77 ലക്ഷം രൂപയാണ്. ടിസിഎസ് ബിസിനെസ് ആവശ്യത്തിന് എന്ന പേരിൽ പണം ടാറ്റ സൺസിന് ഉപയോഗിക്കാമെന്ന് ആദായനികുതിയുടെ ട്രിബ്യൂണൽ (ഐടിഎടി) അനുവാദം നൽകിയതോടെയാണ് ഇക്കാര്യം പുറത്ത് വന്നത്. ഇതാദ്യമല്ല ടാറ്റയുടെ ലോഗോ ഉപയോഗിക്കാൻ ടിസിഎസ് ലക്ഷങ്ങൾ മാതൃസ്ഥാപനത്തിന് നൽകുന്നതും അതുമായി നികുതി പ്രശ്നങ്ങൾ ഉണ്ടായി വാർത്ത ഉടലെടുക്കുന്നതും. ടാറ്റ കെമിക്കൾസ് ഉൾപ്പെടെയുള്ള മറ്റ് ടാറ്റയുടെ കമ്പനികൾക്ക് മേലും സമാനമായ നികുതി പ്രശ്നം നിലനിൽക്കുന്നുണ്ട്.
ടിസിഎസിന് ടാറ്റയുടെ പേരും ലോഗോയും ഉപയോഗിക്കുന്നതിനായി ബിസിനെസ് ആവശ്യത്തിന് പേരിൽ 77 ലക്ഷം രൂപ ചിലവഴിക്കാം ഐടിഎടി മുംബൈ ബെഞ്ച് അനുവാദം നൽകിയിരുന്നു. ബിസിനെസ് ആവശ്യത്തിനായി ഇത്തരത്തിൽ പണം ചിലവഴിക്കുന്നതിന് ആദായനികുതി ഇളവ് ലഭിക്കണമെങ്കിൽ, നികുതി പരിധിയിലുള്ള ലാഭത്തിൽ കുറഞ്ഞാതായിരിക്കണം പണം ചിലവഴിക്കേണ്ടത്.
ALSO READ : ശമ്പളം മാത്രം 109 കോടി വാങ്ങുന്നൊരാൾ: അവസാനിക്കാത്ത കഠിനാധ്വാനത്തിൻറെ കഥ
ടിസിഎസ് മാത്രമല്ല ഇത്തരത്തിൽ ടാറ്റാ സൺസിന് പേരും ലോഗോയും ഉപയോഗിക്കാൻ പണം നൽകുന്നത്. ടാറ്റ ബ്രാൻഡ് കരാർ പ്രകാരം വർഷത്തിൽ ടാറ്റ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും മാതൃസ്ഥാപനത്തിന് നിശ്ചിത തുക ഇത്തരത്തിൽ പേരും ലോഗോയും ഉപയോഗിക്കുന്നതിന് നൽകണം. ടാറ്റ സൺസാണ് ടാറ്റയുടെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടാറ്റ ബ്രാൻഡ് ഇക്വുറ്റി ആൻഡ് ബിസിനെസ് പ്രൊമോഷൻ (ടിബിഇബിപി) സ്കീം പ്രകാരം ഇത്തരത്തിൽ ഗ്രൂപ്പിന്റെ പേരും ലോഗോയും ഉപയോഗിക്കാൻ എല്ലാ കമ്പനികളും വാർഷിക വരുമാനത്തിന്റെ .25 % ടാറ്റ ഗ്രൂപ്പിന് ഈ ഇനത്തിൽ പണം നൽകണം. നികുതി പരിധിയിൽ വരാത്ത ലാഭ വിഹിതത്തിന്റെ അഞ്ച് ശതമാനം നൽകണമെന്നാണ്. അല്ലാത്തപക്ഷം ഇനി ഏതെങ്കിലും കമ്പനി നഷ്ടത്തിലാണെങ്കിൽ പോലും മാതൃസ്ഥാപനത്തിന് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ റോയൽട്ടി നൽകേണ്ടതാണ് എന്നാണ് ടിബിഇബിപി സ്കീം.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം