ഓഹരി വിപണിയിലും നേട്ടം; ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ 5 ദിവസം കൊണ്ട് നേടിയത് 579 കോടി
എഫ്എംസിജി കാറ്റഗറിയിൽ വരുന്ന ഹെറിറ്റേജ് ഫുഡ് ലിമിറ്റഡ് 1992ൽ ചന്ദ്രബാബു നായിഡു സ്ഥാപിച്ച ഹെറിറ്റേജ് ഗ്രൂപ്പിൻ്റെ കീഴിൽ വരുന്ന കമ്പനിയാണ്
ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും തെലുങ്ക് ദേശം പാർട്ടി മികച്ച വിജയം നേടിയതോടെ പാർട്ടി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിൻ്റെ മേൽനോട്ടത്തിലുള്ള ഹെറിറ്റേജ് ഫുഡ് ലിമിറ്റഡിൻ്റെയൂം അമര രാജ എനർജിയുടെയും ഓഹരി വിലയിലും വൻ കുതിപ്പാണ് പ്രകടമാകുന്നത്. രണ്ട് ദിവസത്തിനിടെ 32 ശതമാനത്തിൻ്റെ വർധനവാണ് ഈ ഓഹരികളിലുണ്ടായിരിക്കുന്നത്. അന്ധ്രയിൽ ഒറ്റയ്ക്ക് ഭരണം പിടിച്ചതിന് പുറമേ കേന്ദ്രത്തിൽ കിങ് മേക്കർ റോളിലേക്ക് പാർട്ടിയെ നയിച്ചതോടെയാണ് ഓഹരിയിൽ ഈ കുതിപ്പ്.
എഫ്എംസിജി കാറ്റഗറിയിൽ വരുന്ന ഹെറിറ്റേജ് ഫുഡ് ലിമിറ്റഡ് 1992ൽ ചന്ദ്രബാബു നായിഡു സ്ഥാപിച്ച ഹെറിറ്റേജ് ഗ്രൂപ്പിൻ്റെ കീഴിൽ വരുന്ന കമ്പനിയാണ്. ഡയറി, റീട്ടെയിൽ, അഗ്രികൾച്ചർ വ്യാപാരങ്ങൾ കമ്പനി നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ നര ഭുവനേശ്വരിക്ക് 24.37 ശതമാനത്തിൻ്റെയും മകൻ നര ലോകേഷിന് 10.82 ശതമാനത്തിൻ്റെയും ഓഹരികളാണ് ഈ കമ്പനിയിലുള്ളത്. കമ്പനിയുടെ പ്രധാന പ്രമോട്ടർ എന്ന നിലയിൽ ഹെറിറ്റേജ് ഫുഡ്സിൻ്റെ 2,26,11,525 ഷെയറുകളുടെ ഉടമസ്ഥാവകാശം (പെയ്ഡ് അപ്പ് ക്യാപിറ്റലിൻ്റെ 24.37%) നര ഭുവനേശ്വരിയുടെ പക്കലാണെന്നത് കമ്പനിയുടെ തീരുമാനങ്ങളിലും പ്രകടനത്തിലും അവരുടെ ശക്തമായ സ്വാധീനത്തെ സൂചിപ്പിക്കുന്നു, ഇത് ഓഹരി വിലയെയും സ്വാധീനിക്കും. ഹെറിറ്റേജ് ഫുഡ്സിൻ്റെ കഴിഞ്ഞ അഞ്ച് ദിവസത്തെ ഓഹരി കുതിപ്പിൽ നര ഭുവനേശ്വരിയുടെ ആസ്തി 579 കോടി രൂപയോളം വർധിച്ചു. 2023-24 സാമ്പത്തിക വർഷത്തിലും കമ്പനി മികച്ച നേട്ടം കൈവരിച്ചിരുന്നു.
ആന്ധ്രാപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ 135 സീറ്റാണ് ടിഡിപി മാത്രം സ്വന്തമാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച 17 സീറ്റിൽ 16 എണ്ണത്തിലും ടിഡിപി വിജയം സ്വന്തമാക്കി. എൻഡിഎ സഖ്യത്തിൽ ബിജെപിക്ക് ശേഷം ഏറ്റവും വലിയ കക്ഷിയാണ് ടിഡിപി. കേന്ദ്രസർക്കാർ രൂപീകരിക്കാൻ ടിഡിപി ബിജെപ്പിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കർ പദവിക്ക് പുറമേ പ്രധാന വകുപ്പുകളും ടിഡിപി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy