Indian Railway: ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ: ഇവിടെ നിന്നും നിങ്ങൾക്ക് രാജ്യത്തിന്റെ ഏത് കോണിലേക്കും ട്രെയിനുകൾ ലഭിക്കും
India Largest Railway Junction: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷന്റെ പേര് ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനുകളുടെ പേരിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
Indian Railways Largest Railway Junction: ഇന്ത്യയിലെ ചെലവുകുറഞ്ഞതും സുഖകരവുമായ യാത്രയെ കുറിച്ച് പറയുമ്പോൾ ആദ്യമായി മനസിലേക്ക് ഓടിയെത്തുന്ന മാർഗം വിലകുറഞ്ഞതും സുഖകരവുമായ ട്രെയിൻ യാത്ര തന്നെയാണ്. നിങ്ങളും ഒരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്തിട്ടുണ്ടാകും അല്ലെ?. എങ്കിലും എപ്പോഴെങ്കിലും നിങ്ങളുടെ തലയിൽ ഇത്തരം ചോദ്യം ഉയർന്നിട്ടുണ്ടോ? അതായത് ഇന്ത്യ എത്രത്തോളം വലുതാണോ അതിന്റെ റെയിൽവേ നെറ്റവർക്ക് ശൃംഖലയും അത്രയും വലുതായിരിക്കും. അങ്ങനെയെങ്കിൽ ഏതെങ്കിലും സ്റ്റേഷൻ ഉണ്ടാകുമോ അവിടെ നിന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും പോകാനുള്ള ട്രെയിനുകൾ ലഭിക്കുന്നത്?
Also Read: ഇന്ത്യൻ റെയിൽവേയ്ക്ക് വരുമാനം നൽകുന്ന 5 ട്രെയിനുകൾ ഇവയാണ്..!!
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു വിവരം നമുക്കിന്നറിയാം. അതായത് രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് പോകാനായും ട്രെയിനുകൾ കിട്ടുന്ന ആ സ്റ്റേഷനെ പറ്റി. ആ റെയിൽവേ ജംഗ്ഷന്റെ പേര് കേൾക്കുമ്പോൾ നിങ്ങൾ ചിലപ്പോൾ ഞെട്ടിയേക്കും കാരണം ഈ സ്റ്റേഷൻ നിങ്ങൾ ഉദ്ദേശിക്കുമ്പോലെ ഡൽഹി, മുംബൈ തുടങ്ങിയ വലിയ നഗരങ്ങളിലല്ല സ്ഥിതി ചെയ്യുന്നത്. ഇത് രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ (Indian Railways) ജംഗ്ഷനാണ്. ഇത് വരുന്നത് നോർത്ത് സെൻട്രൽ റെയിൽവേയുടെ കീഴിലാണ്. കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവിടങ്ങളിലേക്കുള്ള 7 വ്യത്യസ്ത റൂട്ടുകളിലേക്കുള്ള ട്രെയിനുകൾ ഈ ജംഗ്ഷനിലൂടെ കടന്നുപോകുന്നു. ഈ സ്റ്റേഷനിൽ ആകെ 10 പ്ലാറ്റ്‌ഫോമുകളുണ്ട് അതിലൂടെ എല്ലാ സമയത്തും ട്രെയിനുകളുടെ സഞ്ചാരവുമുണ്ട്. അത് യുപിയിലെ മഥുര ജില്ലയിലെ മഥുര ജംഗ്ഷൻ (Mathura Railway Junction) ആണ്.
Also Read: സ്ത്രീ ശരീരത്തിന്റെ ഈ ഭാഗം പറയും അവർ എങ്ങനെയുള്ള സ്ത്രീയാണെന്ന്!
ഈ ജംഗ്ഷന്റെ ചരിത്രത്തെക്കുറിച്ച് പറയുകയാണെങ്കിൽ 1875 ലാണ് ഇവിടെ നിന്നും ആദ്യ ട്രെയിൻ ചലിച്ചത്. ദിവസവും ഇരുന്നൂറോളം ട്രെയിനുകൾ ഈ സ്റ്റേഷനിൽ നിർത്തുന്നു. അതിൽ രാജധാനി, ശതാബ്ദി, 114 സൂപ്പർ ഫാസ്റ്റ്, 57 മെയിൻ എക്സ്പ്രസ്, 6 സമ്പർക്ക്ക്രാന്തി തുടങ്ങിയ ട്രെയിനുകൾ ഉൾപ്പെടും. കൂടാതെ 13 ട്രെയിനുകൾ ഇവിടെ നിന്നും യാത്ര ആരംഭിക്കുന്നുമുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷൻ പശ്ചിമ ബംഗാളിലെ ഹൗറയാണ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റേഷനാണ്. ഈ സ്റ്റേഷനിൽ 23 പ്ലാറ്റ്‌ഫോമുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...