WhatsApp Updates: വാട്സാപ്പിൽ നിങ്ങളെ `ബ്ലോക്ക്` ചെയ്തവർക്ക് മെസേജ് അയക്കണോ? വഴിയുണ്ട്
അനാവശ്യമായി നമുക്ക് ആരെങ്കും സന്ദേശങ്ങൾ അയയ്ക്കുകയോ വിളിക്കുകയോ ചെയ്താൽ അവരെ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുകളും വാട്സാപ്പിലുണ്ട്.
സന്ദേശങ്ങൾ അയക്കുന്നതിനായി ആളുകൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്പ് ആണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. വ്യക്തിഗത, ബിസിനസ്സ് അക്കൗണ്ടുകൾക്കായി ലോകമെമ്പാടും ആളുകൾ വാട്സാപ്പ് ഉപയോഗിക്കുന്നു. ലോകത്തിന്റെ എവിടെയായിരുന്നാലും നിങ്ങൾക്ക് മെസേജുകളും ഫോട്ടോസും വീഡിയോസും അയയ്‌ക്കാനും ആരെയും വീഡിയോ കോൾ ചെയ്യാനും സൗകര്യമുള്ളതിനാൽ വാട്സാപ്പ് വളരെ പെട്ടെന്ന് ഹിറ്റ് ആയി.
അനാവശ്യമായി നമുക്ക് ആരെങ്കും സന്ദേശങ്ങൾ അയയ്ക്കുകയോ വിളിക്കുകയോ ചെയ്താൽ അവരെ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുകളും വാട്സാപ്പിലുണ്ട്. നിങ്ങളെയും മറ്റുള്ളവർക്ക് ബ്ലോക്ക് ചെയ്യാം. എന്നാൽ ഇത്തരത്തിൽ നിങ്ങളെ ബ്ലോക്ക് ചെയ്‌ത ആളിന് ഒരു മെസേജ് അയക്കേണ്ടി വന്നാലോ? അതിനും വഴിയുണ്ട്.
Also Read: Flipkart: 90 മിനിറ്റ് വേണ്ട ഇനി, ഫ്ലിപ്കാർട്ട് ക്വിക്ക് ഡെലിവറി സർവീസിലെ മാറ്റം ഇങ്ങനെ
എങ്ങനെയെന്നത് നോക്കാം..
WhatsApp Settings എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
'ഡിലീറ്റ് അക്കൗണ്ട്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാൽ, നിങ്ങളുടെ ഫോണിൽ ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യാം
ആപ്പ് വീണ്ടും ഇൻസ്‌റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളെ ബ്ലോക്ക് ചെയ്‌ത കോൺടാക്‌റ്റുകൾക്ക് വീണ്ടും മെസേജ് അയയ്‌ക്കാൻ കഴിയും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...