ടാക്സും സേവ് ചെയ്യാം, സമ്പാദ്യവും ഉണ്ടാക്കാം, ഗംഭീര എഫ്ഡി പ്ലാനുകളുമായി ഈ ബാങ്കുകൾ
ഇതിൽ എഫ്ഡികൾ ബെസ്റ്റ് പ്ലാനാണ്. ഇൻഡസ്ഇൻഡ് ബാങ്കും യെസ് ബാങ്കും നിലവിൽ നികുതി ലാഭിക്കാൻ എഫ്ഡികൾക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രണ്ട് ബാങ്കുകളിലും എഫ്ഡിക്ക് 7.25 പലിശ ലഭിക്കും
2023-24 സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് നികുതി ലാഭിക്കാൻ 2023 മാർച്ച് 31-നകം നിക്ഷേപം നടത്തണം. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), നാഷണൽ പെൻഷൻ സിസ്റ്റം (NPS), സുകന്യ സമൃദ്ധി യോജന (SSY), ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീം എന്നിവയ്‌ക്കൊപ്പം, നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിച്ച് നിങ്ങൾക്ക് നികുതി ലാഭിക്കാം.
ഇതിൽ എഫ്ഡികൾ ബെസ്റ്റ് പ്ലാനാണ്. ഇൻഡസ്ഇൻഡ് ബാങ്കും യെസ് ബാങ്കും നിലവിൽ നികുതി ലാഭിക്കാൻ എഫ്ഡികൾക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രണ്ട് ബാങ്കുകളിലും എഫ്ഡിക്ക് 7.25 പലിശ ലഭിക്കും. ഇവിടെ നിക്ഷേപിക്കുന്ന ഒന്നര ലക്ഷം രൂപ അഞ്ച് വർഷം കൊണ്ട് 2.15 ലക്ഷം രൂപയായി ഉയരും. അവ ഏങ്ങനെയാണെന്ന് പരിശോധിക്കാം.
എച്ച്ഡിഎഫ്സി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിങ്ങൾ എഫ്‌ഡി ആരംഭിച്ചാൽ നിങ്ങൾക്ക് 7 ശതമാനം പലിശ ലഭിക്കും ഒപ്പം,നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.12 ലക്ഷമായി മാറും.
യൂണിയൻ ബാങ്ക് എഫ്ഡി
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും കാനറ ബാങ്കും എഫ്ഡിക്ക് 6.7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് സർക്കാർ ബാങ്കുകളിലായി അഞ്ച് വർഷത്തേക്ക് 1.5 ലക്ഷം രൂപയുടെ എഫ്ഡി ഇട്ടാൽ കാലാവധി പൂർത്തിയാകുമ്പോൾ 2.09 ലക്ഷം രൂപ ലഭിക്കും.
ഫെഡറൽ ബാങ്ക്
എഫ്ഡിക്ക് ഫെഡറൽ ബാങ്ക് 6.6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഫെഡറൽ ബാങ്കിന്റെ ടാക്‌സ് സേവിംഗ് എഫ്‌ഡിയിൽ നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.08 ലക്ഷമായി മാറും, ഇത് മികച്ചൊരു പ്ലാൻ കൂടിയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ എസ്ബിഐ എഫ്ഡികൾക്ക് 6.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയും 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകളിൽ നിക്ഷേപിച്ചാൽ 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.07 ലക്ഷം രൂപയായി ഉയരും പലിശ അടക്കമുള്ള വരുമാനമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.