എല്ലാ സാമ്പത്തിക വിദഗ്ധരും പറയുന്ന പോലെ തന്നെ ഫിക്സഡ് ഡെപ്പോസിറ്റാണ് നിക്ഷേപങ്ങളിൽ ഏറ്റവും ബെസ്റ്റ്.  ഒരു നിശ്ചിത കാലയളവിനു ശേഷം നിങ്ങൾക്ക് ഉറപ്പുള്ള വരുമാനം ലഭിക്കും എന്നത് തന്നെയാണ് ഇതിലെ ഏറ്റവും ആകർഷണീയമായ കാര്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് മിക്ക ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് 3 വർഷത്തെ എഫ്ഡിയിൽ ബമ്പർ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 3 വർഷത്തെ എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് പരമാവധി 8.60% വരെയും ലഭിക്കും. ഇത്തരത്തിൽ മികച്ച പലിശ നിങ്ങൾക്ക് നൽകുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.


എസ്ബിഎം ബാങ്ക്


സ്വകാര്യ മേഖല ബാങ്കായ എസ്ബിഎം ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 വർഷത്തെ FD യിൽ പരമാവധി 8.10% പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് ഇതേ കാലയളവിൽ 8.60% വരെ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.


ഡിസിബി ബാങ്ക്


സാധാരണ ഉപഭോക്താക്കൾക്ക് ഡിസിബി മൂന്ന് വർഷ എഫ്ഡിയിൽ പരമാവധി 8% പലിശയും മുതിർന്ന പൗരന്മാർക്ക് 8.50% പലിശയും നൽകും.


യെസ് ബാങ്ക്


സാധാരണ ഉപഭോക്താക്കൾക്ക് യെസ് ബാങ്ക് മൂന്ന് വർഷ എഫ്ഡിയൽ 7.75% പലിശയും മുതിർന്ന പൗരന്മാർക്ക് 8.25% പലിശയും വാഗ്ദാനം ചെയ്യുന്നു.


ഡച്ച് ബാങ്ക്


സാധാരണ ഉപഭോക്താക്കൾക്ക് Deutsche Bank അതിൻ്റെ  3 വർഷത്തേക്ക് FD യിൽ 7.75% പലിശയും ഒപ്പം അതേ കാലയളവിലേക്ക് മുതിർന്ന പൗരന്മാർക്ക് 7.75% പലിശയും വാഗ്ദാനം ചെയ്യുന്നു.


പലിശ എത്ര


1 ലക്ഷം രൂപയാണ് നിങ്ങൾ ഇടാൻ ആഗ്രഹിക്കുന്ന സ്ഥിര നിക്ഷേപമെന്ന് കരുതുക. 3 വർഷത്തേ കാലാവധിക്കാണ് നിക്ഷേപിക്കുന്നത്. ഇങ്ങനെ നോക്കിയാൽ പലിശ മാത്രമായി 29,080 രൂപയും മുതലും പലിശയുമടക്കം 1,29,080 രൂപയും ലഭിക്കും. അഞ്ച് വർഷത്തേക്കാണെങ്കിൽ പലിശ മാത്രമായി അര ലക്ഷം രൂപയും ലഭിക്കും.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.