Lic Managing Director: എൽ.ഐ.സിയുടെ തലപ്പത്ത് ഇനി ഇൗ തിരുവല്ലക്കാരി,മിനി ഐപ്പ് പുതിയ മാനേജിങ്ങ് ഡയറക്ടർ
എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായി സോണൽ മാനേജർ പദവിയിലെത്തുന്ന വനിതയും മിനിയാണ്.
മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഒാഫ് ഇന്ത്യ(LIC) എം.ഡിയായി മലയാളിയായ മിനി ഐപ്പ് ചുമതലയേറ്റു.1986-ൽ ഒാഫീസറായി എൽ.ഐ.സിയിലെത്തിയ അവർ ലീഗൽ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു. എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായി സോണൽ മാനേജർ പദവിയിലെത്തുന്ന വനിതയും മിനിയാണ്.
ആന്ധ്രാ സർവ്വകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇൻറർനാഷണൽ ഒാപ്പറേഷൻസ് എക്സിക്യുട്ടിവ് ഡയറക്ടർ,ഡയറക്ടർ & സി.ഇ.ഒ LICHFL ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ്, വിവിധ വിഭാഗങ്ങളുടെ റീജിയണൽ മാനജേർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.തിരുവല്ല സ്വദേശിയാണ്. ഭർത്താവ് റിട്ട കൊമഡോർ ഐപ്പ്.
Also Read: Aadhaar Card Language Update: നിങ്ങളുടെ പ്രാദേശിക ഭാഷയിലും ആധാർ കാർഡ് ഉണ്ടാക്കാം, അറിയാം വിശദാംശങ്ങൾ
പുതിയ എം.ഡിയുടെ നിയമനം വളരെ പ്രസക്തിയോടെയാണ് എൽ.ഐ.സി നോക്കി കാണുന്നത്. കൂടാതെ തന്നെ മലയാളി എന്ന നിലയിലും മിനി ഐപ്പിന്റെ സേവനം കൂടുതൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...