ഒരു കോടി രൂപ വരെ ഇൻഷുറൻസ് ലഭിക്കുന്ന സേവിംഗ്സ് അക്കൗണ്ട്; 7.5% പലിശ ലഭിക്കും
സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ ലഭ്യമല്ലാത്ത നിരവധി സൗകര്യങ്ങൾ RBL ബാങ്കിന്റെ Go അക്കൗണ്ടിൽ ലഭിക്കും
മിക്ക ആളുകൾക്കും ഇക്കാലത്ത് ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ട്. കാലാകാലങ്ങളിൽ അതിന് പലിശയും ലഭിക്കാറുണ്ട്. ഏകദേശം 2.5% മുതൽ 4% വരെയാണ് ഈ പലിശ . ഇതിനുപുറമെ, എല്ലാ അക്കൗണ്ടുകളിലും ഒരു നിശ്ചിത തുക സൂക്ഷിക്കേണ്ടതും ആവശ്യമാണ്. അതിൽ കുറവാണെങ്കിൽ ബാങ്കുകൾ പിഴയും ഈടാക്കും.
എന്നാൽ നിങ്ങൾക്ക് FD പോലെ 7.5% പലിശ ലഭിക്കുന്ന മിനിമം ബാലൻസ് നിലനിർത്താൻ ബുദ്ധിമുട്ടില്ലാത്ത ഒരു സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഇത് കേട്ടാൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം, സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ ലഭ്യമല്ലാത്ത നിരവധി സൗകര്യങ്ങൾ RBL ബാങ്കിന്റെ Go അക്കൗണ്ടിൽ ലഭിക്കും. അതിന്റെ എല്ലാ സവിശേഷതകളും നോക്കാം.
ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ്
RBL ബാങ്കിന്റെ ഗോ അക്കൗണ്ട് ഒരു സീറോ ബാലൻസ് അക്കൗണ്ടാണ്, അതിൽ നിങ്ങൾക്ക് സൗജന്യ പ്രീമിയം ഗോ ഡെബിറ്റ് കാർഡ്, സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട്, എളുപ്പത്തിൽ പണം പിൻവലിക്കൽ എന്നിവയ്‌ക്കൊപ്പം 7.5 ശതമാനം പലിശയും ലഭിക്കും. ഇതുകൂടാതെ, ഗോ അക്കൗണ്ടിൽ ചേരുന്ന ആദ്യ വർഷത്തേക്ക് ഒരു കോടി രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷയും ഒരു ലക്ഷം രൂപ വരെയുള്ള സൗജന്യ സൈബർ ഇൻഷുറൻസ് പരിരക്ഷയും ഗോ ഡെബിറ്റ് കാർഡിനൊപ്പം ലഭിക്കും.
ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സബ്സ്ക്രിപ്ഷൻ ചാർജ്
RBL ബാങ്കിന്റെ ഈ സീറോ ബാലൻസ് അക്കൗണ്ട് ഒരു സബ്സ്ക്രിപ്ഷൻ ബാങ്ക് അക്കൗണ്ടാണ്. ഇതിന് നിങ്ങളിൽ നിന്ന് ഒരു വാർഷിക ചാർജ് ഈടാക്കാറുണ്ട്. ആദ്യ വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് 1999 രൂപയാണ്, പിന്നീട് പ്രതിവർഷം 500 രൂപ നൽകണം. കൂടാതെ, ജിഎസ്ടിയും ആവശ്യം വരും. ഈ അക്കൗണ്ടിൽ ലഭിക്കുന്ന ഡെബിറ്റ് കാർഡ് വഴി നിങ്ങൾ ഒരു വർഷത്തിൽ ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാൽ, ഈ വാർഷിക ഫീസ് ഒഴിവാക്കപ്പെടും.
അക്കൗണ്ട് എങ്ങനെ തുറക്കും?
RBL ബാങ്കിന്റെ ഈ അക്കൗണ്ട് തുറക്കാൻ, നിങ്ങൾക്ക് പാൻ കാർഡും ആധാർ കാർഡും ഉണ്ടായിരിക്കണം. ഈ രേഖകൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, ആപ്പിന്റെ സഹായത്തോടെയോ ഓൺലൈനായോ നിങ്ങൾക്ക് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. ഡിജിറ്റൽ അക്കൗണ്ട് ആയതിനാൽ വീട്ടിലിരുന്ന് മൊബൈലിൽ നിന്ന് ആക്‌സസ് ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.