New Delhi: Suryoday Small Finance Bank തങ്ങളുടെ ഉപയോക്താക്കള്‍ക്കായി  പ്രധാന അറിയിപ്പ് പുറത്തു വിട്ടിരിയ്ക്കുകയാണ്. അതായത്  ബാങ്ക്  ATM സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബര്‍ 1 മുതല്‍, അതായത്  നാളെ മുതലാണ്‌ ബാങ്ക് ATM സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത്.   ഒക്ടോബര്‍ 1 മുതല്‍  സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ ATM മെഷീനുകള്‍ പ്രവര്‍ത്തിക്കില്ല.   


എന്നാല്‍, ബാങ്കിന്‍റെ ATM കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നാണ് ബാങ്ക് അറിയിച്ചിരിയ്ക്കുന്നത്. അതായത്,  ഉപയോക്താക്കള്‍ക്ക് മറ്റു ബാങ്കുകളുടെ ATM ലൂടെ  പണം എടുക്കാന്‍ സാധിക്കും.  


ATM മഷീന്‍ സേവനം  നിര്‍ത്തലാക്കാനുള്ള കാരണവും  ബാങ്ക് വെളിപ്പെടുത്തി.  സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്  (Suryoday Small Finance Bank) എം ഡി  ആർ ഭാസ്കർ ബാബു  ആണ്  ATM സേവനം  നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍  മാധ്യമങ്ങളുമായി പങ്കുവച്ചത്.  ഈ തീരുമാനത്തിന് പിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കി. 


ബാങ്കിന്‍റെ  ഉപഭോക്താക്കളില്‍ ഏറിയ പങ്കും  എടിഎമ്മുകൾ ഉപയോഗിക്കുന്നില്ലെന്നാണ് ബാങ്ക് അധികൃതര്‍ കണ്ടെത്തിയത്.  ATM സേവനം നല്‍കുന്നതിലൂടെ ബാങ്കിന് നേട്ടമൊന്നും ലഭിക്കുന്നില്ല.  അതിനാലാണ് എടിഎമ്മുകള്‍  അടച്ചിടാൻ തീരുമാനിച്ചത്, അദ്ദേഹം പറഞ്ഞു. 


Also Read: Financial Changes from 1 October: ഒക്ടോബര്‍ ഒന്നാം തിയതി മുതലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്,നിങ്ങളെ എങ്ങിനെ ബാധിക്കും? അറിയാം


അതേസമയം,  പണം പിന്‍വലിക്കുന്നതിനായി  ATM കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടില്ല എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അതായത് ,  മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് യഥേഷ്ടം പണം പിന്‍വലിക്കാന്‍ സാധിക്കും. ഇതിനായി അവരുടെ ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കില്ല. സൂര്യോദയ് ബാങ്കിന്‍റെ ഡെബിറ്റ് കാർഡ് വഴി അവർക്ക് ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.


ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ ഉപയോഗിക്കാമെന്നും  ഇതിന് യാതൊരു നിയന്ത്രണവുമില്ല എന്നും ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക