Sukanya Samriddhi Yojana: കുട്ടിക്ക് 21 വയസ്സാകുമ്പോൾ 640000 രൂപ നിക്ഷേപം ബാങ്കിൽ വേണമെന്നുണ്ടോ? ഇതാ പ്ലാൻ
സുകന്യ സമൃദ്ധി യോജനയെ പറ്റിയാണ് പറയുന്നത്. ഈ സ്കീമിൽ നിങ്ങളുടെ പെൺകുട്ടിക്കായൊരു അക്കൗണ്ട് തുറക്കാം. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ തുക പിൻവലിക്കാം
ചെറുപ്പം മുതലേ കുട്ടികൾക്കായി പണം മാറ്റി വെച്ചാൽ ഭാവിയിൽ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം കണ്ടെത്താനാകും. പെൺമക്കൾക്കായി നിലവിൽ സർക്കാരിന്റെ ജനപ്രിയ പദ്ധതിയുണ്ട്. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പെൺകുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള ചിലവുകളെ കുറിച്ച് നിങ്ങൾക്ക് വിഷമിക്കേണ്ടി വരില്ല. സുകന്യ സമൃദ്ധി യോജനയെ പറ്റിയാണ് പറയുന്നത്. ഈ സ്കീമിൽ നിങ്ങളുടെ പെൺകുട്ടിക്കായൊരു അക്കൗണ്ട് തുറക്കാം. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ തുക പിൻവലിക്കാം
ഏത് പ്രായത്തിലാണ് SSY അക്കൗണ്ട് തുറക്കേണ്ടത്
മകൾ ജനിച്ചയുടൻ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്. മകൾക്ക് 10 വയസ്സ് തികയുന്നതിന് മുമ്പ് ഈ സ്കീമിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കാം.നിക്ഷേപകൻ തന്റെ മകൾ ജനിച്ച ഉടൻ തന്നെ പദ്ധതിയിൽ അക്കൗണ്ട് തുറക്കുകയാണെങ്കിൽ, അയാൾക്ക് 15 വർഷത്തേക്ക് പദ്ധതിയിൽ നിക്ഷേപിക്കാം അല്ലെങ്കിൽ കുട്ടിക്ക് 21 വയസ്സ് തികയും വരെയും നിക്ഷേപം പറ്റും.
പലിശ നിരക്ക് എത്രയാണ്?
ഓരോ മൂന്നു മാസം കൂടുമ്പോഴും ഈ പദ്ധതിയുടെ പലിശ നിരക്ക് സർക്കാർ തീരുമാനിക്കും, ചിലപ്പോൾ മാറ്റം വരുത്തും. 2023 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള പാദത്തിലെ സുകന്യ സമൃദ്ധി യോജനയുടെ (എസ്എസ്വൈ പലിശനിരക്കുകൾ) പലിശ നിരക്കിൽ സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല.നിലവിൽ ഈ പദ്ധതിയിൽ നിങ്ങൾക്ക് പ്രതിവർഷം 8 ശതമാനം പലിശ ലഭിക്കും. മകൾക്ക് 18 വയസ്സ് തികയുമ്പോൾ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാം. മകൾക്ക് 21 വയസ്സ് തികയുമ്പോൾ ബാക്കി തുകയും പിൻവലിക്കാം.
64 ലക്ഷം രൂപ എങ്ങനെ ?
നിങ്ങൾ സുകന്യ സമൃദ്ധി യോജനയിൽ എല്ലാ മാസവും 12,500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഈ തുക ഒരു വർഷത്തിൽ 1.5 ലക്ഷം രൂപയാകും. ഈ തുകയ്ക്ക് നികുതിയില്ല. മെച്യൂരിറ്റിയുടെ പലിശ നിരക്ക് 7.6 ശതമാനമായി എടുക്കുകയാണെങ്കിൽ, നിക്ഷേപകന് തന്റെ മകൾക്കായി മെച്യൂരിറ്റി ആകുമ്പോഴേക്കും ഒരു വലിയ നിക്ഷേപം ഉണ്ടാക്കാൻ സാധിക്കും. മകൾക്ക് 21 വയസ്സ് തികയുമ്പോൾ നിക്ഷേപകൻ മുഴുവൻ തുകയും പിൻവലിച്ചാൽ മെച്യുരിറ്റി 63, 79000 ആകെ നിക്ഷേപം 2,50,000 രൂപയായും. പലിശ വരുമാനം 41,29,634 രൂപയുമായിരിക്കപം. ഇത്തരത്തിൽ എല്ലാ മാസവും 12,500 രൂപ സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 64 ലക്ഷം രൂപ നിങ്ങളുടെ മകൾക്കായി ഉണ്ടാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...