Post Office Scheme: റിട്ടയർ ചെയ്തോ? ഇനി മാസം 25000 വീതം നേടാൻ ഒരു പ്ലാൻ
സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാം. പരമാവധി 30 ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി
പ്രായമായെന്ന് തോന്നുന്നുണ്ടോ? എങ്കിൽ അൽപ്പം സമ്പാദ്യം കൂടി കരുതുന്നത് നന്നായിരിക്കും. നിങ്ങൾക്ക് മികച്ച പ്രതിമാസ വരുമാനം നൽകുന്ന നിരവധി സ്കീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. അതിലൊന്നാണ് സീനിയർ സിറ്റിസൺ സ്കീം. ഈ പദ്ധതി വഴി മുതിർന്ന പൗരന്മാർക്ക് എല്ലാ മാസവും ഒരു നിശ്ചിത വരുമാനം ലഭ്യമാകും. എങ്കിലും ഈ സ്കീമിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. എന്തൊക്കെയാണ് സ്കീമിൻറെ സവിശേഷതകൾ എന്ന് പരിശോധിക്കാം. സ്കീമിലെ നിക്ഷേപത്തിൽ നിന്നും എത്ര രൂപ ലഭിക്കുമെന്ന് പരിശോധിക്കാം.
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൽ നിങ്ങൾക്ക് കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാം. പരമാവധി 30 ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. നിക്ഷേപത്തെ ആശ്രയിച്ചാണ് ഈ സ്കീമിൽ നിങ്ങൾക്ക് എല്ലാ മാസവും ലഭിക്കുന്ന പണം. ഈ സ്കീമിലെ നിക്ഷേപം വഴി ആദായ നികുതിയിലും ഇളവ് ലഭിക്കും.
60 വയസ്സിനു മുകളിലുള്ളവർക്കായി
60 വയസ്സിനു മുകളിലുള്ളവർക്കായാണ് ഈ പദ്ധതി. വിആർഎസ് എടുത്തവർക്കും ഈ പദ്ധതിയി ചേരാം. നിലവിൽ 8.2 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് സർക്കാർ നൽകുന്നത്. ഒരുമിച്ച് 15 ലക്ഷം രൂപ നിക്ഷേപിച്ചാലും ഓരോ പാദത്തിലും 10,250 രൂപ നേടാനാകും. 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് പലിശയിൽ നിന്ന് 2 ലക്ഷം രൂപ വരെ ലഭിക്കും. ഇതിൽ പരമാവധി 30 ലക്ഷം രൂപ കൂടി നിഷേപിക്കുകയാണെങ്കിൽ, പ്രതിവർഷം 2,46,000 രൂപ പലിശ ലഭിക്കും. പ്രതിമാസ അടിസ്ഥാനത്തിൽ 20,500 രൂപയും ത്രൈമാസ അടിസ്ഥാനത്തിൽ 61,500 രൂപയും ഇങ്ങനെ നേടാം.
30 ലക്ഷമിട്ടാൽ
കാലാവധി: 5 വർഷം
പലിശ നിരക്ക്: 8.2%
കാലാവധി പൂർത്തിയാകുമ്പോൾ : 42,30,000 രൂപ
പലിശ വരുമാനം: 12,30,000 രൂപ
ത്രൈമാസ വരുമാനം: 61,500 രൂപ
പ്രതിമാസ വരുമാനം: 20,500 രൂപ
വാർഷിക പലിശ - 2,46,000
പ്രയോജനങ്ങൾ
ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 സി പ്രകാരം, നിക്ഷേപകർക്ക് ഓരോ വർഷവും 1.5 ലക്ഷം രൂപ വരെ നികുതി ഇളവിൻ്റെ ആനുകൂല്യം ഇതിൽ നിന്നും ലഭിക്കും. എല്ലാ വർഷവും 8.2% നിരക്കിൽ പലിശയും ഇതിൽ ലഭിക്കും.ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിൽ ആദ്യ ദിവസങ്ങളിൽ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.