Kerala Gold Price Today 08.04.2024 : ഏപ്രിൽ മാസത്തിൽ ഒരോ ദിവസം പിന്നിടുമ്പോഴും സ്വർണവില പുതിയ സർവ്വകാല റെക്കോർഡുകൾ സ്ഥാപിക്കുകയാണ്. ഈ മാസം ആരംഭിച്ച ഒരാഴ്ച പിന്നിടുമ്പോൾ അഞ്ച് തവണയാണ് സംസ്ഥാനത്തെ സ്വർണനിരക്ക്  റെക്കോർഡ് ഭേദിച്ചിട്ടുള്ളത്. തുടരെ വില റെക്കോർഡ് സ്ഥാപിച്ച് സംസ്ഥാനത്തെ സ്വർണനിരക്ക് പവന് 52,000 പിന്നിട്ടു. ഇന്ന് ഏപ്രിൽ എട്ടാം തീയതി തിങ്കളാഴ്ച സ്വർണത്തിന്റെ വില ഉയർന്ന് പുതിയ റെക്കോർഡിട്ടു. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ വില വർധനയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 29-ാം തീയതിയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്നത്. എന്നാൽ സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


ALSO READ : Today Gold Rate : സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവിലയ്ക്ക് ഇന്ന് റെസ്റ്റ്; ഇന്നത്തെ നിരക്ക് ഇങ്ങനെ


ഇന്നത്തെ സ്വർണവില


ഇന്ന് ഏപ്രിൽ എട്ടാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ച് 30 രൂപയാണ്. ഒരു പവന് ഇന്ന് ഉയർന്നത് 240 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,565 രൂപ. പവന്റെ (എട്ട് ഗ്രാം) വില 52,520 രൂപയാണ്.


ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിട്ടുള്ള സ്വർണവില (പവൻ നിരക്കിൽ)


ഏപ്രിൽ 1 - 50,880 രൂപ (680 രൂപ കൂടി)


ഏപ്രിൽ 2 - 50,680 രൂപ (200 രൂപ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)


ഏപ്രിൽ 3 - 51,280 രൂപ (600 രൂപ കൂടി)


ഏപ്രിൽ 4 - 51,680 രൂപ (400 രൂപ കൂടി)


ഏപ്രിൽ 5 - 51,320 രൂപ (320 രൂപ കുറഞ്ഞു.)


ഏപ്രിൽ 6 - 52,280 രൂപ ((960 രൂപ കൂടി)


ഏപ്രിൽ 7 - 52,280 രൂപ


ഏപ്രിൽ 8 - 52,520 രൂപ (240 രൂപ കൂടി. ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ് നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.


ഇന്നത്തെ വെള്ളി വില


സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 88 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.