തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല. സെപ്റ്റംബർ 2ന് ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,360ൽ എത്തി നിൽക്കുകയാണ്. ഗ്രാമിന് 25 രൂപയാണ് രണ്ടാം തിയതി കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6670 രൂപ ആയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം 20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില കുറയാൻ തുടങ്ങിയത്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്ന് ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളം ഇടിഞ്ഞിരുന്നു. ശേഷം സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു.


Also Read: Kerala Rain Alert: പുതിയ ന്യൂനമർദ്ദനത്തിന് സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


 


സെപ്റ്റംബറിലെ സ്വർണവില ഇങ്ങനെ


സെപ്റ്റംബർ 1 - സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് വില 53560 ആയിരുന്നു.  
സെപ്റ്റംബർ 2 - സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53,360 ആയി.
സെപ്റ്റംബർ 3 - സ്വർണവിലയിൽ മാറ്റമില്ല, ഒരു പവന് വില 53,360 രൂപയാണ്
സെപ്റ്റംബർ 3 - സ്വർണവിലയിൽ മാറ്റമില്ല, ഒരു പവന് വില 53,360 രൂപയാണ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.