Gold Rate Today: നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു. സ്വർണം 1 ഗ്രാമിന് 6320 രൂപയും വെള്ളിക്ക് 1 ഗ്രാമിന് 88 രൂപയുമാണ് ഇന്നത്തെ വിപണിവില.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,560 രൂപയായി കുറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ജൂലൈ 27ന് 200 രൂപ കൂടിയ സ്വർണവില അടുത്ത ദിവസം മാറ്റമില്ലാതെ തുടർന്നു. ഇന്നലെ ജൂലൈ 29ന് വീണ്ടും 120 രൂപ പവന് കൂടിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണനിരക്ക് കുറഞ്ഞിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം കുറച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. പിന്നീട് 10 ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ശനിയാഴ്ചയാണ് സ്വർണവില ഉയർന്നത്. ഇന്ന് സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമായിരിക്കുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് ഗ്രാമിന് 6,320 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5230 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 88 രൂപയാണ്.
ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
ജൂലൈ 1 Rs. 53,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂലൈ 2 Rs. 53080
ജൂലൈ 3 Rs. 53080
ജൂലൈ 4 Rs. 53600
ജൂലൈ 5 Rs. 53600
ജൂലൈ 6 Rs. 54120
ജൂലൈ 7 Rs. 54120
ജൂലൈ 8 Rs. 53960
ജൂലൈ 9 Rs. 53680
ജൂലൈ 10 Rs. 53680
ജൂലൈ 11 Rs. 53840
ജൂലൈ 12 Rs. 54080
ജൂലൈ 13 Rs. 54080
ജൂലൈ 14 Rs. 54080
ജൂലൈ 15 Rs. 54000
ജൂലൈ 16 Rs. 54280
ജൂലൈ 17 Rs. 55,000
ജൂലൈ 18 Rs. 54,880
ജൂലൈ 19 Rs. 54,520
ജൂലൈ 20 Rs. 54,240
ജൂലൈ 21 Rs. 54240
ജൂലൈ 22 Rs. 54,160
ജൂലൈ 23 Rs. 51,960
ജൂലൈ 24 Rs. 51,960
ജൂലൈ 25 Rs. 51,200
ജൂലൈ 26 Rs. 51,200 (രാവിലെ), ജൂലൈ 26 ഉച്ചകഴിഞ്ഞ് 50,400
ജൂലൈ 27 Rs. 50,600
ജൂലൈ 28 Rs. 50,600
ജൂലൈ 29 Rs. 50,720
ജൂലൈ 30 Rs. 50,560
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy