Train Ticket Refund Rules: നിങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സ്ഥിര യാത്രക്കാരനാണ് എങ്കില്‍ ഇന്ത്യന്‍ റെയില്‍വേ സമയാസമയങ്ങളില്‍ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. ഇത് നിങ്ങള്‍ക്ക് പണനഷ്ടം  സംഭവിക്കുന്നത്‌ ഒരു പരിധിവരെ തടയാന്‍ സഹായിയ്ക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Alo Read:  Train Cancelled: കേരളവും ഉത്തരേന്ത്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കി, കാരണമിതാണ്  
 
ഇന്ത്യന്‍ റെയില്‍വേ നമുക്കറിയാം, അനുദിനം മാറ്റത്തിന്‍റെ പാതയിലാണ്. ഡിജിറ്റല്‍ ഇന്ത്യയുമായി ചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന പരിഷക്കാരങ്ങള്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഇന്ന് റെയിന്‍ യാത്രാ സൗകര്യങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ രാജ്യമൊട്ടുക്ക് ഓടുന്ന വന്ദേ  ഭാരത്‌ പോലെയുള്ള സെമി ഹൈ സ്പീഡ് ട്രെയിനുകള്‍.  


Also Read:  Eclipse 2024: ഈ വര്‍ഷത്തെ ഗ്രഹണങ്ങള്‍ എന്ന് സംഭവിക്കും? വിശദവിവരങ്ങള്‍ അറിയാം    


റെയില്‍വേ അനുദിനം നിയമങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് യതോരു വിധ ബുദ്ധിമുട്ടും നേരിടാതിരിക്കാന്‍ റെയില്‍വേ ഏറെ ശ്രദ്ധിക്കുന്നു. അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത്, റീഫണ്ട് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതിനാല്‍, ടിക്കറ്റ് റദ്ദാക്കുന്ന അവസരത്തില്‍ പണം നഷ്ടമാകും എന്ന ഭയം ഇനി വേണ്ട. 


മുന്‍പ് പരിഷക്കരിച്ച റെയില്‍വേയുടെ നിയമം അനുസരിച്ച് ട്രെയിന്‍ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക്  റീഫണ്ട് ലഭ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ട്രെയിൻ വൈകുന്ന സാഹചര്യത്തിലും ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും ലഭിക്കും. 


ഇന്ന്  ട്രെയിൻ വൈകുന്നത് ഒരു സാധാരണ സംഭവമാണ്. കാരണം മോശം കാലാവസ്ഥയാണ് അതിന്‍റെ പ്രധാന കാരണം. എന്നാല്‍, റെയില്‍വേയുടെ പുതിയ നിയമം അനുസരിച്ച് ട്രെയിൻ വൈകി എന്ന കാരണത്താല്‍ ടിക്കറ്റ് റദ്ദാക്കിയാലും റീഫണ്ട് ലഭ്യമാണ്. ഇത്തരം സാഹചര്യങ്ങൾക്കുള്ള മാർഗനിർദേശങ്ങളും ഇന്ത്യൻ റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍, മുഴുവൻ റീഫണ്ടും ലഭിക്കുന്നത് പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമാണ്എന്ന് മാത്രം. 


ട്രെയിൻ വൈകുന്ന സാഹചര്യത്തിലുള്ള റീഫണ്ട് പോളിസികൾ  


ഇ-ടിക്കറ്റ് റീഫണ്ട് (E-Ticke Refund): നിങ്ങളുടെ ട്രെയിൻ 3 മണിക്കൂറിൽ കൂടുതൽ വൈകിയാൽ, ഇ-ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ക്ലെയിം ചെയ്യാം. ഈ നിയമം എല്ലാ യാത്രാ ക്ലാസുകൾക്കും ബാധകമാണ്.


കൗണ്ടർ ടിക്കറ്റ് റീഫണ്ട് (Counter Ticke Refund): കൗണ്ടർ ടിക്കറ്റുള്ള യാത്രക്കാർക്ക്, ട്രെയിൻ 3 മണിക്കൂറിൽ കൂടുതൽ വൈകിയാൽ മുഴുവൻ തുകയും തിരികെ നൽകും. ഈ നയം എല്ലാ ക്ലാസുകൾക്കും ബാധകമാണ്.  


റീഫണ്ട് എങ്ങനെ ക്ലെയിം ചെയ്യാം?


ഓൺലൈൻ പ്രക്രിയ


ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ IRCTC മൊബൈൽ ആപ്പ് ഉപയോഗിക്കുക.


ടിക്കറ്റ് ബുക്കിംഗിന് ഉപയോഗിക്കുന്ന ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.


"ടിക്കറ്റ് റദ്ദാക്കുക" എന്ന ഓപ്‌ഷനിലേക്ക് പോയി, "ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകി" എന്ന് റദ്ദാക്കാനുള്ള കാരണം തിരഞ്ഞെടുക്കുക.


ഓഫ്‌ലൈൻ പ്രക്രിയ


നിങ്ങൾ ഒരു കൗണ്ടർ ടിക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ, അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ പോയി റീഫണ്ട് ഫോം പൂരിപ്പിക്കുക.


നിങ്ങളുടെ ടിക്കറ്റിന്‍റെ ഒരു പകർപ്പ് അറ്റാച്ച് ചെയ്ത് സ്റ്റേഷൻ മാസ്റ്ററിന് സമർപ്പിക്കുക.


റദ്ദാക്കൽ ഫീസ് (Cancellation Fees)


ട്രെയിൻ വൈകിയ കാരണത്താല്‍ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുന്ന സാഹചര്യത്തില്‍ റീഫണ്ട് ക്ലെയിം ചെയ്യുമ്പോൾ യാത്രക്കാരെ റദ്ദാക്കൽ നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


കൃത്യസമയത്ത് ക്ലെയിം ചെയ്യുക


ട്രെയിന്‍ കൂടുതല്‍ സമയം വൈകുന്ന സാഹചര്യത്തില്‍ നിങ്ങള്‍ക്ക് യാത്ര ഒഴിവാക്കണമെങ്കില്‍ എത്രയും പെട്ടെന്ന് ടിക്കറ്റ് റദ്ദാക്കേണ്ടത് ആവശ്യമാണ്. അതായത്, മുഴുവൻ പണവും ലഭിക്കുന്നതിന് റീഫണ്ട് പ്രക്രിയ ഉടനടി ആരംഭിക്കേണ്ടത് പ്രധാനമാണ്. ഇതില്‍ വരുത്തുന്ന കാലതാമസം ഒരുപക്ഷേ പണ നഷ്ടത്തിന് ഇടയാക്കാം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.