ന്യൂ ഡൽഹി: യുഎസ് ആസ്ഥാമായി ടെക് കമ്പനിയായ ഊബെർ ഇന്ത്യൻ വിടാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടിനെതിരെ പ്രതകരിച്ച് കമ്പനി. യുഎസ് കമ്പനി തങ്ങളുടെ ബിസിനെസ് എല്ലാം രാജ്യത്തെ മറ്റൊരു സ്ഥാപനത്തിന് നൽകി ഇന്ത്യ വിടാൻ ഒരുങ്ങുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഊബെർ തന്നെ രംഗത്തെത്തുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ വിടാൻ കമ്പനി ഒരു നിമിഷം പോലും ചിന്തിച്ചിട്ടില്ലയെന്നും ഇന്ന് ഊബെറിന്റെ ഏറ്റവും വലിയ ബിസിനെസ് മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യയെന്നും കമ്പനിയുടെ വക്താവ് വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് പ്രസ്താവനയിലൂടെ പ്രതികരിച്ചു. 


ALSO READ : Viral News: മരിച്ചാലും മറക്കില്ല,ഇൻറർനെറ്റ് എക്സ്പോളററിന് ശവകൂടിരം പണിത് ആരാധകൻ


ഒമ്പത് വർഷത്തിന് 2013ലാണ് ഊബെർ ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നത്. ഇന്ത്യയിലെ നൂറോളം നഗരങ്ങൾ കമ്പനി പ്രവർത്തിക്കുന്നുണ്ട്. നിരവധി പേർക്ക് ജോലി നൽകുന്നുമുണ്ട്. അത് ഇനിയും തുടരുമെന്ന് കമ്പനി അറിയിച്ചു. 


നേരത്തെ കമ്പനിയുടെ സിഇഒ ധാരാ ഖൊസ്രോവ്ഷാഹി ഇന്ത്യയിലെ പ്രവർത്തനം കൂടുതൽ വ്യാപിക്കാൻ ഒരുങ്ങുന്നുയെന്ന് ഐ3 ഉച്ചകോടിയിൽ അറിയിച്ചിരുന്നു. നിലവിൽ നൽകുന്ന കാർ, ഓട്ടോ, ബൈക്ക് റെന്റൽ തുടങ്ങിയ എല്ലാ സർവീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഊബെർ സിഇഒ അറിയിച്ചിരുന്നു. 


ALSO READ : WhatsApp Update: ഗ്രൂപ്പ് കോളിൽ ബഹളക്കാരെ മ്യൂട്ടാക്കാം, പുതിയ അപ്ഡേറ്റുമായി വാട്സാപ്പ്


സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഇന്ത്യൻ കമ്പനിയായ ഒലയാണ് മാർക്കറ്റിൽ ഊബറിന്റെ പ്രധാന ഏതിരാളി. നേരത്തെ 2019തിൽ ഊബെർ തങ്ങളുടെ ഇന്ത്യയിലെ ഫുഡ് ഡെലിവറി സർവീസ് സൊമാറ്റോയ്ക്ക് വിറ്റിരുന്നു. അന്ന് സൊമാറ്റോ, സ്വിഗ്ഗി എന്നീ ഫുഡ് ഡെലിവറി വമ്പന്മാർക്കൊപ്പം പിടിച്ച് നിൽക്കാൻ ഊംബർ ഈറ്റ്സിന് സാധിച്ചിരുന്നില്ല. തുടർന്നാണ് അമേരിക്കൻ കമ്പനി തങ്ങളുടെ ബിസിനെസ് എല്ലാ സൊമാറ്റോയ്ക്ക് വിൽക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.