ന്യൂ ഡൽഹി : ഇന്ത്യയിലെ എഡ്ടെക് സ്റ്റാർട്ടപ്പായ അൺഅക്കാദമി കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടിയിൽ തങ്ങളുടെ ആയിരത്തോളം ജീവനക്കാരെ യതൊരു മുന്നറിയിപ്പും നൽകാതെ പിരിച്ചു വിട്ടു. കമ്പനി നേരിട്ട് നിയമിച്ചവരും കോൺട്രാക്ടിലുമുള്ള ജീവനക്കാരുമുൾപ്പെടെയുള്ള ആയിരത്തോളം പേരെയാണ് യാതൊരു മുന്നറിയിപ്പ് നൽകാതെ പിരിച്ച് വിട്ടിരിക്കുന്നതെന്ന് ബിസിനെസ് മാധ്യമമായി എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അധിക ചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അൺഅക്കാദമി പിരിച്ചവിടൽ നടപടി ആരംഭിച്ചത്. കൂടാതെ സ്റ്റാർട്ടപ്പിന് ലഭിക്കേണ്ട് ഫണ്ടിങ് കുറഞ്ഞതോടെ പിരിച്ചുവിടല്ലിന്റെ എണ്ണം വർധിപ്പിക്കുകയും ചെയ്തുയെന്ന് റിപ്പോർട്ടിൽ പറയുന്നു. 


ALSO READ : Zomato Swiggy Down : ഫുഡ് ഓർഡർ ചെയ്യാനാകുന്നില്ല! സ്വിഗ്ഗിയും സൊമാറ്റോയും പണിമുടക്കി


കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് അവരോട് കാര്യങ്ങൾ വിശദീകരിക്കുന്നത്. പിരിച്ചു വിടുന്നതിനൊപ്പം ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം മുൻകൂറായി നൽകിയെന്നും എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 


മാർച്ച് 30, 31 തിയതികളിൽ പിരിച്ച വിടാൻ തിരഞ്ഞെടുത്ത ജീവനക്കാരെ അവരുടെ കമ്പനിയുടെ ഔദ്യോഗിക സമ്പർക്ക മണ്ഡലത്തിൽ നീക്കം ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ കമ്പനിയുടെ എച്ച്ആർ, വീഡിയോ കോളിലൂടെ വിളിച്ച് പിരിച്ച് വിടുകയായിരുന്നുയെന്ന് ബിസിനെസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അവർക്ക് ഇതുവരെയായി യാതൊരു എക്സപീരയൻസ് സർട്ടിഫിക്കറ്റോ മറ്റ് അനുബന്ധ രേഖകളോ നൽകാൻ കമ്പനി തയ്യറായാതുമില്ല.


ALSO READ : മൊബൈൽ ആപ്പിലൂടെ വായ്പ ഓഫറുകൾ വരുന്നുണ്ടോ... ശ്രദ്ധിക്കണം ഇതിന് പിന്നിലെ വലിയ തട്ടിപ്പുകളും


ബുഹഭൂരിപക്ഷം ജീവനക്കാരും അൺഅക്കാദമിയിൽ ഒരു ദിവസം ഏകദേശം 12-14 മണിക്കൂറാണാണ് ജോലി ചെയ്യുന്നത്. അതും ജോലി സ്ഥലത്തെ സമ്മർദം മറ്റ് മോശം അവസ്ഥകളും തരണം ചെയ്താണ് ഇവർ ഈ കമ്പനിയിൽ ഇത്രയും നാൾ പ്രവർത്തിച്ചിരുന്നതെന്ന് അൺഅക്കാദമിയിൽ പ്രവർത്തിച്ചിരുന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ജീവനക്കാരനെ ഉദ്ദരിച്ചു കൊണ്ട് ബിസിനെസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.


പിരിച്ച് വിട്ട 1000 പേരിൽ 300 പേരും അധ്യാപകരാണ്. സ്റ്റാർട്ടപ്പിൽ അവരെ വിളിക്കുന്നത് എഡുകേറ്റർസെന്നാണ്. ബാക്കിയുള്ളവർ സേൽസ്, ബിസിനെസ് മറ്റ് വിഭാഗങ്ങളിൽ നിന്നുമാണ് പുറത്താക്കപ്പെട്ടത്.


ALSO READ : Indigo Website Hacked: ബാഗ് മാറി പോയി, മാറ്റിയെടുക്കാൻ വിമാന കമ്പനി സഹായിച്ചില്ല; ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർ


ബൈജൂസ് കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ എഡുടെക് കമ്പനിയാണ് അൺഅക്കാദമി. അടുത്തിടെയാണ് ടെംആസ്ക് എന്ന സ്ഥാപനം സ്റ്റാർട്ടപ്പിൽ 440 മില്യാൺ ഡോളർ നിക്ഷേപം നടത്തിയത്. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 3.4 ബില്യൺ ഡോളറായി ഉയർന്നിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.