ICICI Bank FD Rate: സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കിയിരിയ്ക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല വായ്പാ ദാതാക്കളിൽ പ്രമുഖരായ ഐസിഐസിഐ ബാങ്ക് ICICI Bank). 


COMMERCIAL BREAK
SCROLL TO CONTINUE READING

2 കോടി രൂപയ്ക്ക് മുകളിലുള്ളതും 5 കോടിയിൽ താഴെയുമുള്ള ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ  പലിശ നിരക്ക് ആണ് ബാങ്ക് പുതുക്കിയത്. ഇത്  2023 ഏപ്രിൽ 20 മുതൽ നിലവില്‍ വന്നു.


Also Read:   Salary Account Benefits: സാലറി അക്കൗണ്ട് ഉള്ളവരാണോ? എങ്കില്‍ ഈ നേട്ടങ്ങൾ അറിയാതെ പോകരുത് 


 


പുതുകിയ നിരക്ക് അനുസരിച്ച് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള ബൾക്ക് ഡെപ്പോസിറ്റുകൾക്ക് 4.75%  മുതൽ 7.25% വരെ പലിശ നിരക്ക് ബാങ്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 15 മാസം വരെയുള്ള നിക്ഷേപ കാലയളവിന് പരമാവധി 7.25% പലിശ ലഭിക്കും. 


Also Read:  RBI Update: നിങ്ങളുടെ അക്കൗണ്ട് ഈ ബാങ്കിലാണോ? എങ്കില്‍ ഇനി പണമിടപാട് നടത്താന്‍ കഴിയില്ല!!


ഐസിഐസിഐ ബാങ്ക് ബൾക്ക് എഫ്ഡി നിരക്കുകൾ (ICICI Bank Bulk FD Rates)


ഐസിഐസിഐ ബാങ്ക് 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 4.75% പലിശ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 5.50%  പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.


46 മുതൽ 60 ദിവസം വരെയുള്ള കാലയളവിലേക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോൾ 5.75 ശതമാനവും 61 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനവും പലിശ നല്‍കുന്നു. 


 91 മുതൽ 184 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.50% പലിശ ലഭിക്കും, 185 മുതൽ 270 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുമ്പോൾ 6.65% പലിശ ലഭിക്കും.


271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക്, ബാങ്ക് നിലവിൽ 6.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.


ഐസിഐസിഐ ബാങ്ക് ഇപ്പോൾ 15 മാസം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനവും രണ്ട് വർഷവും ഒരു ദിവസം മുതൽ മൂന്ന് വർഷവും വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനവും പലിശ നിരക്ക് നൽകുന്നു. മൂന്ന് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.75 ശതമാനം പലിശ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.