Gold Rate Today: സ്വർണവില 44,000 ത്തിന് താഴേക്ക്, രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. കുത്തനെയുള്ള വര്‍ദ്ധനവിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുറയുകയാണ്.
Gold Rate Today: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. കുത്തനെയുള്ള വര്‍ദ്ധനവിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുറയുകയാണ്.
വിപണി കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവാണ് കാണുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞിരിയ്ക്കുന്നത്. തിങ്കളാഴ്ച ഒരു പവന് 240 രൂപയും കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 43,960 രൂപയാണ്.
Also Read: MP Assembly Election 2023: കര്‍ണാടക ആവര്‍ത്തിക്കാന്‍.... മോഹന വാഗ്ദാനങ്ങളുമായി മധ്യ പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 15 രൂപ കുറഞ്ഞ് 5,495 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 4,558 രൂപയുമാണ്.
Also Read: Kashmir News: 75 വർഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി പൂജ
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിരുന്നു. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരുന്നു. എന്നാല്‍, സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ക്കും എന്ന പ്രവചനം കാറ്റില്‍ പറത്തി ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില കുറയുകയായിരുന്നു.
ഒക്ടോബർ ഒന്നിന് 42,680 രൂപയായിരുന്നു സംസ്ഥാനത്ത് സ്വർണവില. ഇത് ഒക്ടോബർ 5 ആയപ്പോഴേക്കും 41,960 ൽ വരെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ ഒക്ടോബർ 6 മുതൽ സ്വർണവില കുതിയ്ക്കുകയായിരുന്നു.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഇസ്രായേൽ, പലസ്തീൻ യുദ്ധ പശ്ചാത്തലം സ്വർണവിലയില്‍ വലിയ കുതിപ്പിന് വഴിയൊരുക്കും എന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. അത് ശരി എന്ന് സ്ഥാപിക്കും വിധം പോയ വാരം അവസാനിക്കുമ്പോൾ, 3% ള്‍ അധികം വില വര്‍ദ്ധനവാണ് സ്വർണത്തിന്‍റെ കാര്യത്തിൽ രേഖപ്പെടുത്തിയത്. ഒക്ടോബർ മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് 14ന് രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.