പണം അടയ്ക്കലും പണം എടുക്കുന്നതും അടക്കം എല്ലാ കാര്യങ്ങളും ഇന്ന് ഇന്റർനെറ്റ് വഴിയാണ് നമ്മൾ ചെയ്യുന്നത്. എല്ലാം ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഡിജിറ്റൽ യുഗം പലതും എളുപ്പമാക്കി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്റർനെറ്റുമായി ബന്ധപ്പെടുത്തി പുതിയ സംവിധാനങ്ങൾ കൊണ്ടുവരികയാണ്. ഓൺലൈൻ വഴി പണമിടപാട് നടത്താൻ കവിയുന്നത് വളരെ പ്രയോജനകരമായ ഒരു കാര്യമാണ്. എന്നാൽ ഇതിന് അത്ര തന്നെ ദൂഷ്യവശങ്ങളും ഉണ്ട് എന്നുള്ളതാണ് സത്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓൺലൈൻ ഇടപാട് തട്ടിപ്പ് മുതൽ വ്യാജ വെബ്‌സൈറ്റുകൾ വരെയുള്ള നിരവധി ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. യുപിഐ പേയ്മെന്റുകളാണ് ഇന്ന് പലരും തിരഞ്ഞെടുക്കുന്നത്. ഈ പശ്ചാത്തലത്തിൽ UPI പേയ്മെന്റ് തട്ടിപ്പുകൾ വ്യാപകമായി കൊണ്ടിരിക്കുകയാണ്. അത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ മുൻകരുതൽ എടുക്കേണ്ടത് അനിവാര്യമാണ്. ഓൺലൈൻ യുപിഐ പേയ്‌മെന്റ് തട്ടിപ്പ് തടയാൻ സ്വീകരിക്കാവുന്ന മുൻകരുതലുകളെ കുറിച്ചറിയാം...


> സ്‌കാമർ: ഒരു സർക്കാർ സ്ഥാപനത്തെയോ ബാങ്കിനെയോ അറിയപ്പെടുന്ന കമ്പനിയുടെയോ ആളെന്ന പേരിൽ വിളിക്കുന്ന ആർക്കും നിങ്ങളുടെ UPI, പിൻ എന്നിവ പങ്കിടരുത്. SMS അയച്ചയാളുടെയോ കോളറുടെയോ വിശദാംശങ്ങൾ പരിശോധിക്കുക. ആരെങ്കിലും പിൻ നമ്പർ ചോദിച്ചാൽ അത് തട്ടിപ്പിനാണെന്ന് മനസിലാക്കുക.


Also Read: Mercedes-Benz: ഒരു മില്യൺ കാറുകൾ തിരിച്ച് വിളിക്കാനൊരുങ്ങി മെഴ്സിഡസ്; കാരണം ഇതാണ്


> മൊബൈൽ/കമ്പ്യൂട്ടർ ആക്‌സസ്: കെഫൈസി അപ്ഡേറ്റ് ചെയ്യണമെന്നോ അല്ലെങ്കിൽ ബാങ്കുമായൊക്കെ ബന്ധപ്പെട്ട് എന്തെങ്കിലും അപ്ഡേറ്റ് ചെയ്യണമെന്നോ ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് ഒരിക്കലും നിങ്ങളുടെ മൊബൈൽ/കമ്പ്യൂട്ടറിന്റെ ആക്സസ് നൽകരുത്.  


> ക്രമരഹിതമായ വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യരുത്: ടെസ്റ്റ് ട്രാൻസാക്ഷനുകൾ നടത്തി സമ്മാനങ്ങൾ, ക്യാഷ് ബാക്ക് അല്ലെങ്കിൽ പണം എന്നിവ ക്ലെയിം ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു റാൻഡം വെബ്‌സൈറ്റിലും ഇടപാടുകൾ നടത്തരുത്. നിങ്ങളുടെ പിൻ ലഭിക്കുമ്പോൾ അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നീക്കം ചെയ്യാൻ കഴിയും. ഇടപാടുകൾ നടത്തുന്നതിന് മുമ്പ് പേര് പരിശോധിച്ച് ശരിയായ അക്കൗണ്ട് ഉടമയുമായി UPI ലിങ്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.


> യുപിഐ പിൻ ഇടയ്‌ക്കിടെ മാറ്റുക: സാധ്യമെങ്കിൽ എല്ലാ മാസവും നിങ്ങളുടെ യുപിഐ പിൻ മാറ്റുക. അല്ലാത്തപക്ഷം, മൂന്ന് മാസം കൂടുമ്പോൾ യുപിഐ പിൻ റീസെറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കുക.


> യുപിഐ പേയ്‌മെന്റിന് പരിധി നിശ്ചയിക്കുക: യുപിഐ പേയ്‌മെന്റുകൾ വഴിയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ യുപിഐ പേയ്‌മെന്റ് പരിധി സജ്ജീകരിക്കാം. ഇത് കൂടുതൽ പരിരക്ഷ നൽകാൻ ഉപയോക്താക്കളെ അനുവദിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.