ന്യൂഡൽഹി: കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എസ് രവികുമാർ കോഗ്നിസന്റ് സിഇഒയും ബോർഡ് അംഗവുമായി ചുമതലയേറ്റത്. ഇൻഫോസിസിന്റെ മുൻ പ്രസിഡന്റായിരുന്ന രവികുമാർ ബ്രയാൻ ഹംഫ്രീസിന് പകരക്കാരനായാണ് എത്തുന്നത്. ഭീമമായ ശമ്പള പാക്കേജിലാണ് കോഗ്നിസന്റ് സിഇഒയുടെ ചുമതല രവികുമാറിന് നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും വേണമെങ്കിൽ ഒരു പുതിയ ഥാർ കാർ വാങ്ങാൻ കഴിയുന്ന തരത്തിലാണ് രവികുമാറിന്റെ വാർഷിക ശമ്പളം.20 വർഷമായി ഇൻഫോസിസിൽ പ്രവർത്തിച്ചിരുന്ന രവികുമാർ 2016 മുതൽ 2022 വരെ ഇൻഫോസിസിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഇപ്പോൾ കോഗ്നിസന്റിനു പുതിയ ദിശാബോധം നൽകാനുള്ള ഉത്തരവാദിത്തം രവിയുടെ ചുമലിലാണ്.


7 ദശലക്ഷം ഡോളറാണ് രവികുമാറിന് കോഗ്നിസൻറ് ശമ്പളമായി നൽകുന്നത്. അതായത് 56,96,77,500 രൂപ വാർഷിക ശമ്പളമായി നൽകും, തുടർന്ന് സൈൻ ഇൻ ബോണസായി 6 കോടി രൂപ ലഭിക്കും. രവികുമാറിന് അടിസ്ഥാന ശമ്പളമായി കോഗ്നിസന്റ് ഒരു മില്യൺ ഡോളർ അതായത് 8,18,03,550 രൂപ നൽകും.


തീർന്നില്ല കണക്ക്


പ്രതിവർഷം 2 ദശലക്ഷം ഡോളർ അതായത് 163,607,100 വരെ ക്യാഷ് ഇൻസെന്റീവും ലഭിക്കും. ഇതുകൂടാതെ, കമ്പനി അദ്ദേഹത്തിന് ഒരു വർഷത്തിനുള്ളിൽ സ്റ്റോക്ക് റിട്ടേണുകളുടെ അടിസ്ഥാനത്തിൽ 5 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതായത് 409,017,750 കോടി.


ഇൻഫോസിസിനെ കൂടാതെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ, ഒറാക്കിൾ കോർപ്പറേഷൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നിവയിലും രവികുമാർ ജോലി ചെയ്തിട്ടുണ്ട്. ഇൻഫോസിസിൽ പോലും രവികുമാർ എസിന് വൻ ശമ്പളമാണ് ലഭിച്ചിരുന്നത്. ഇൻഫോസിസിന്റെ 2021-22 ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, സിഇഒ സലിൽ പരേഖിനും മുൻ സിഒഒ യു ബി പ്രവീൺ റാവുവിനും ശേഷം കമ്പനിയുടെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന മൂന്നാമത്തെ എക്സിക്യൂട്ടീവാണ് രവി കുമാർ.


വലിയ ശമ്പളത്തിനൊപ്പം വെല്ലുവിളികളും വലുതാണ്


.ഇൻഫോസിസിൽ ആയിരിക്കുമ്പോൾ രവിയുടെ തന്ത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു. ഇപ്പോൾ കോഗ്നിസന്റിലും അത് ആവർത്തിക്കാനുള്ള സമ്മർദ്ദം അദ്ദേഹത്തിനുമേലുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.