Explosion In Rameshwaram Cafe: ബെംഗളൂരുവിലെ  വൈറ്റ്ഫീൽഡിലെ ഏറ്റവും പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന്‍റെ ഭയാനകമായ വീഡിയോ പുറത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോയില്‍ കഫേയിലേക്ക് ആളുകൾ വരുന്നത് കാണാം. അപ്പോൾ പെട്ടെന്ന് ഒരു സ്ഫോടനം ഉണ്ടാകുകയും എങ്ങും കനത്ത പുക വ്യാപിക്കുകയും ചെയ്യുന്നു. പ്രാണരക്ഷാര്‍ഥം ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു... ആളുകളുടെ ഭയന്നുള്ള നിലവിളിയാണ് എങ്ങും...... 


Also Read: Explosion In Rameshwaram Cafe: ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം, 5 പേർക്ക് പരിക്ക് 


വീഡിയോ കാണാം...  



അതേസമയം,  സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ പ്രതികളെ  വെറുതെ വിടില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സംഭവത്തിന് ശേഷം കഫേയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഫേയിൽ ആരോ ബാഗ് ഉപേക്ഷിച്ചതായി കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അന്വേഷിച്ചുവരികയാണ്. ഈ സംഭവത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല, മുഖ്യമന്ത്രി പറഞ്ഞു.   


സംഭവത്തിൽ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്, സ്ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ് പോലീസ്. പോലീസിന്‍റെ കണ്ടെത്തലുകള്‍ ഉടൻ വെളിപ്പെടുത്തിയേക്കും, മുഖ്യമന്ത്രി പറഞ്ഞു. 


അതേസമയം, ബെംഗളൂരു സ്‌ഫോടനത്തിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്തെത്തി. 'സംഭവത്തെക്കുറിച്ച് രാമേശ്വരം കഫേ സ്ഥാപകൻ ശ്രീ നാഗരാജുമായി  സംസാരിച്ചു. ഒരു ഉപഭോക്താവ് ഉപേക്ഷിച്ച ബാഗ് മൂലമാണ് സ്ഫോടനമുണ്ടായതെന്നും എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതല്ലെന്നും ഉടമ വ്യക്തമാക്കി. സംഭവത്തിൽ കഫേയിലെ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന്‍റെ നേരിട്ടുള്ള കേസാണിത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി നല്‍കണം', സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബെംഗളൂരുവിൽ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു, 


വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഫോടനം നടക്കുന്നത്. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ബാഗിൽ വച്ചിരുന്ന ഒരു ദുരൂഹവസ്തു പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനം കഫേയിലും പരിസരത്തും കറുത്ത പുകമറ സൃഷ്ടിച്ചു. 


ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സ്‌ഫോടന വാർത്ത അറിഞ്ഞയുടൻ വൈറ്റ്ഫീൽഡ് ഡിസിപി സ്ഥലത്തെത്തി. കൂടാതെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.  കൂടാതെ,  എൻഐഎ സംഘവും സ്ഥലത്തെത്തി സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.